അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
കാസർഗോഡ്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം സി ഖമറുദ്ദീനെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. എംഎല്‍എ പി ബി അബ്ദുൽ റസാഖ് എന്ന റദ്ദുച്ച തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ നിരവധിയാണ്. വികസനത്തിനപ്പുറത്തുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ജനകീയനാക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Advertisment
/sathyam/media/post_attachments/b4O8kRj3kYLsNUWjuz5k.jpg)
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിൻഗാമിയായി മാറാൻ യുഡിഎഫ് സ്ഥാനാർത്ഥിക്ക് സാധിക്കും. ബിജെപി യുടെ ഏകാധിപത്യ ഫാസിസ്റ്റു ഭരണത്തിനെതിരെയുള്ള വലിയ ഒരു താക്കീതായി മഞ്ചേശ്വരത്തെ വോട്ടർമാർ വിധിയെഴുതും. ഒപ്പം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുമുള്ള ഒരു വലിയ മുന്നറിയിപ്പായും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് മാറും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us