Advertisment

മീനച്ചിൽ പഞ്ചായത്തിൽ പി ജെ ജോസഫിന്റെ വിപ്പ് ജോസഫ് ഗ്രൂപ്പ് തന്നെ ലംഘിച്ചു ! സി പി എം കണ്ണുരുട്ടിയപ്പോൾ സ്വന്തം സ്ഥാനാർത്ഥിയെ കൈവിട്ട് ജോസഫ് അനുകൂലികളും കേരളാ കോൺഗ്രസ് വിമതരും ഇടതുപക്ഷത്തെ പിന്തുണച്ചു. മേഴ്സിക്കുട്ടി കുര്യാക്കോസ് പ്രസിഡന്റ്

New Update

പാലാ:  യു ഡി എഫിലെ അനൈക്യം മൂലം മീനച്ചിൽ ഗ്രാമപഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിന്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥി ജിൻസിക്ക് വോട്ട് ചെയ്യണമെന്ന പി ജെ ജോസഫിന്റെ വിപ്പ് ലംഘിച്ച് ജോസഫ് വിഭാഗം ഇടതുപക്ഷത്തോടൊപ്പം ചേരുകയായിരുന്നു. ഇടത് അംഗം മേഴ്സിക്കുട്ടി കുര്യാക്കോസ് പുതിയ പഞ്ചായത്ത് പ്രെസിഡന്റ്.

Advertisment

publive-image

കേരളാ കോൺഗ്രസ് - എമ്മിലെ വിമത വിഭാഗം നേതാവ് റെനി ബിജോയ് രാജിവച്ച ഒഴിവിലായിരുന്നു പ്രെസിഡന്റ് തെരഞ്ഞെടുപ്പ്. വിമത വിഭാഗം ജോസ് കെ മാണിക്കൊപ്പം ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ജോസ് വിഭാഗത്തിന്റെ പ്രാദേശിക നേതൃത്വം വിമതരെ കൂട്ടാൻ തയാറായില്ല.

ഇതിനിടെ തങ്ങളുടെ സ്ഥാനാർഥിയ്ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പി ജെ ജോസഫ് കേരളാ കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പും നൽകി. ഈ വിപ്പും ലംഘിച്ചാണ് വിമതരും ജോസഫ് പക്ഷവും ഇടത് അംഗത്തെ പിന്തുണച്ചത്.

ഇടതുപക്ഷവുമായി നേരത്തെ ഉണ്ടാക്കിയ ധാരണ പൊളിക്കാൻ കേരള കോൺഗ്രസ് വിമതർ ശ്രമിച്ചെങ്കിലും സി പി എം ജില്ലാ നേതൃത്വം ഇടപെട്ടതോടെ വിമതർ വഴങ്ങുകയായിരുന്നു. ഇതോടെ രണ്ട് അംഗങ്ങൾ മാത്രമുള്ള ഇടതുപക്ഷം മീനച്ചിൽ പഞ്ചായത്ത് ഭരണം പിടിച്ചു.

ജോസ് വിഭാഗത്തിന്റെ സ്ഥാനാർത്ഥിയ്ക്ക് 2 വോട്ടും ബി ജെ പിയുടെ സ്ഥാനാർത്ഥിയ്ക്ക് 4 വോട്ടും ലഭിച്ചു.

Advertisment