'പതഞ്ജലിയുടെ മുളക്‌പൊടി ബെസ്റ്റാ!' ബിന്ദു അമ്മിണിയെയും സംഘപരിവാറിനേയും ഒറ്റയമ്പില്‍ 'ട്രോളി' മന്ത്രി മണി

New Update

ബിന്ദു അമ്മിണിക്ക് നേരേ കൊച്ചിയില്‍ മുളകു സ്പ്രേ പ്രയോഗം നടത്തിയ ശ്രീനാഥ് പത്മനാഭനെ വാഴ്ത്തുന്ന തിരക്കിലാണ് 'സൈബര്‍ സംഘികള്‍'. എന്നാല്‍, ഇതിനു പിന്നാലെ മന്ത്രി എം.എം. മണി ആക്രമണത്തിന് ഇരയായ ബിന്ദു അമ്മിണിയെയും സംഘപരിവാറിനെയും ഒറ്റയമ്പില്‍ ട്രോളി രംഗത്തെത്തി.

Advertisment

publive-image

'പതഞ്ജലിയുടെ മുളക്‌പൊടി ബെസ്റ്റാ! എന്നായിരുന്ന വൈദ്യുതി മന്ത്രി ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്. ഇതിനെതിരെ നിരവധി പേര്‍ കമന്റുകളുമായി രംഗത്തുവന്നു.

ഭരണഘടനാദിനത്തില്‍ ഒരു സ്ത്രീ ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അതിനെ എങ്ങനെ പരിഹസിക്കാന്‍ മന്ത്രിക്കു കഴിയുന്നു എന്നു ചോദിച്ചാണ് വിമര്‍ശനങ്ങള്‍.

ആദ്യ പോസ്റ്റിന് പിന്നാലെ വിമര്‍ശനം ശക്തമായതോടെ ഗൂഢാലോചനാ തിയറിയുമായാണ് പിന്നീട് അദ്ദേഹം പോസ്റ്റു ചെയ്തത്. 'സംഘപരിവാര്‍, ജനം നാടകം തൃപ്തി 2019' എന്ത് നല്ല തിരക്കഥ! കണ്ണിനും, മനസ്സിനും കുളിര്‍മ ലഭിച്ച എന്ത് നല്ല മുളക് സ്‌പ്രേ!'' എന്നായിരുന്നു മന്ത്രിയുടെ വീണ്ടുമുള്ള പോസ്റ്റ്.

Advertisment