അന്യനാട്ടിലിരുന്ന് ഒരു ചെറിയ കാര്യത്തിനാണ് ഉമ്മൻചാണ്ടിയെ വിളിച്ചത് ! കാര്യം നടന്നു ! ആ കരുതൽ പറയാതിരിക്കാൻ വയ്യ ! ബാംഗ്ലൂർ മലയാളി യുവാക്കളുടെ അനുഭവം ഇങ്ങനെ

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Friday, April 10, 2020

ബാംഗ്ലൂർ: ബാംഗ്ലൂർ കെ ആർ പുരത്തെ മുറിയിലിരുന്ന് ഒട്ടും പ്രതീക്ഷയില്ലാതെയാണ് തങ്ങളുടെ അത്ര ഗുരുതരമല്ലെങ്കിലും അതേസമയം അത്യാവശ്യവുമായ ഒരു കാര്യത്തിനായി ജയ്ഹിന്ദ് ചാനലിലെ ഉമ്മൻചാണ്ടിയുടെ തത്സമയ പ്രോഗ്രാമിലേക്ക് 2 മലയാളി യുവാക്കളുടെ കോളെത്തുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം തങ്ങൾ കരുതിവച്ച പാചകവാതകവും ഭക്ഷണ സാമഗ്രികളും തീർന്നു. പുറത്തിറങ്ങിയാൽ പോലീസ് തടയുന്ന സാഹചര്യം ഉണ്ട്. എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നായിരുന്നു മുൻ മുഖ്യമന്ത്രിയോട് ഇവരുടെ ചോദ്യം.

ബാംഗ്ലൂർ എം എൻ സിയിൽ ജോലി ചെയ്യുന്ന മലയാളികളായ ജോർജ്ജ് സിറിയക്, ജോബിൻ ജോസഫ് എന്നിവരുടെതായിരുന്നു ആവശ്യം. പരിഗണിക്കാം, വിളിക്കാം എന്നായിരുന്നു മറുപടി.

പക്ഷെ അത്ര പ്രതീക്ഷിച്ചില്ലെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ ഉമ്മൻചാണ്ടി തിരികെ വിളിച്ചു വീണ്ടും അന്വേഷിച്ചു. ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ പിന്നെ ബാംഗ്ലൂരിൽ നിന്നാണ് അടുത്ത കോൾ. പറഞ്ഞപോലെ സാധനങ്ങൾ മുറിയിലെത്തി.

ഇത്ര ചെറിയ കാര്യത്തിൽ പോലും അന്യനാട്ടിലുള്ള തങ്ങളോട് കാണിച്ച കരുതലാണ് വീഡിയോ സന്ദേശത്തിലൂടെ ഇവർ പുറത്തുവിട്ടിരിക്കുന്നത്.

×