Advertisment

ഉമ്മന്‍ചാണ്ടിക്ക് വിദഗ്ധ ചികിത്സയുടെ ആവശ്യമില്ല. ന്യൂയോര്‍ക്കിലെ പരിശോധനയില്‍ ആരോഗ്യസ്ഥിതി തൃപ്തികരം. തിങ്കളാഴ്ച മുതല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകുമെന്ന് സൂചന

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ന്യൂയോര്‍ക്ക്: ആരോഗ്യ പരിശോധനകള്‍ക്കായി ഈയാഴ്ച ന്യൂയോര്‍ക്കിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ത്യയിലേക്ക് മടങ്ങി.  തൊണ്ടയിലെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ശബ്ദതടസം നേരിടുന്നത് സംബന്ധിച്ച പരിശോധനകള്‍ക്കായിട്ടായിരുന്നു ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സ തേടി ന്യൂയോര്‍ക്കില്‍ എത്തിയത്.

Advertisment

ന്യൂയോര്‍ക്കിലെ മെമോറിയല്‍ സോളാന്‍ ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ ചികിത്സകള്‍ ന്യൂയോര്‍ക്കില്‍ നടത്തേണ്ടതില്ലെന്നായിരുന്നു നിര്‍ദ്ദേശം.

publive-image

തൊണ്ടയില്‍ ശബ്ദതടസം നേരിടുന്നതായ ആരോഗ്യപ്രശ്നം ഇന്ത്യയിലെ തന്നെ തുടര്‍ ചികിത്സകള്‍ കൊണ്ട് പരിഹരിക്കാവുന്നതെ ഉള്ളൂവെന്നും അതിന് ന്യൂയോര്‍ക്കില്‍ വിദഗ്ധ ചികിത്സയുടെ ആവശ്യമില്ലെന്നും ഇവിടുത്തെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ മുന്‍ മുഖ്യമന്ത്രി ഇന്ത്യയ്ക്ക് മടങ്ങി.

ഇന്ന് ന്യൂയോര്‍ക്കില്‍ നിന്ന് തിരിച്ച അദ്ദേഹം വൈകുന്നേരത്തോടെ ദുബായില്‍ എത്തി മകളുടെ വീട്ടില്‍ തങ്ങിയ ശേഷം ഞായറാഴ്ച വൈകിട്ടോ തിങ്കളാഴ്ച രാവിലെയോ കേരളത്തില്‍ എത്താനാണ് സാധ്യത. നാട്ടിലെത്തിയാല്‍ തിങ്കളാഴ്ച മുതല്‍ തന്നെ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ സജീവമാകുമെന്നാണ് കുടുംബവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

തൊണ്ടയിലെ അസുഖത്തിന് വിദഗ്ധ ചികിത്സ തേടി ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കില്‍ എത്തിയതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അതിനൊന്നും അടിസ്ഥാനമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ അതിവിദഗ്ധ ചികിത്സ ആവശ്യമുള്ളത്ര ഗൌരവമുള്ളതല്ലെന്നും വ്യക്തമായി.

Advertisment