കാസര്‍കോഡ്: സമീപ കാലത്ത് കേരളത്തില്‍ ഏറ്റവുമധികം ജനവികാരം ഉയര്‍ത്തിയ സംഭവമായിരുന്നു പെരിയയില്‍ 2 യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കൊലപാതകം. കേരളാ രാഷ്ട്രീയം ഒന്നടങ്കം സംഭവത്തെ അപലപിച്ച് രംഗത്തെത്തി. സി പി എം ചാനലുകള്‍ പോലും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കൊലപാതക വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്.
/sathyam/media/post_attachments/r2CrEYUW7B3tj6eGf0Iv.jpg)
എന്നാല്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായി ലൈവ് നല്‍കിയാണ് ജയ്‌ഹിന്ദ് ചാനല്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് ചാനലിന്റെ ചരിത്രത്തിലാദ്യമാണിത്.
സാധാരണ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അനുകൂലമായി മാറേണ്ട സംഭവങ്ങള്‍ നാടാകെ നടക്കുകയും മറ്റ് ചാനലുകള്‍ അവ ആഘോഷിക്കുകയും ചെയ്തിരുന്നപ്പോഴും 'പാചകവിദ്യ' പരിപാടിയും ഡോക്ടറോട് ചോദിക്കാം പ്രോഗ്രാമും നസീര്‍, സത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസദ്യയുമൊക്കെയായിരുന്നു ജയ്‌ഹിന്ദ് പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നത്.
എന്നാല്‍ ഇത്തവണ രണ്ടു ചെറുപ്പക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ വ്യത്യാസത്തില്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യഥാര്‍ത്ഥ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ജയ്‌ഹിന്ദ് ചാനലിന് കഴിഞ്ഞത്രേ.
സ്പോണ്‍സേര്‍ഡ് പരിപാടികള്‍ വരെ മാറ്റിവച്ചാണ് ജയ്‌ഹിന്ദ് ഓബി വാനും എഡിറ്റോറിയല്‍ ടീമിനെയും രംഗത്തിറക്കി പെരുവ സംഭവം ലൈവാക്കി മാറ്റിയത്.
നേതാക്കളുടെ പ്രതികരണങ്ങളും മരിച്ച യുവാക്കളുടെ കുടുംബാവസ്ഥയുമൊക്കെ കൃത്യമായി പുറംലോകത്തെ അറിയിക്കുന്നതില്‍ ജയ്‌ഹിന്ദ് വിജയിക്കുകയും ചെയ്തു. ചാനല്‍ റേറ്റിംഗിലും വലിയ നേട്ടമുണ്ടാക്കാന്‍ ഇതുവരെ ജയ്‌ഹിന്ദിന് കഴിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us