ചെന്നൈ: ശബരിമലയെ വച്ച് കോൺഗ്രസും മുസ്ലീം ലീഗും അപകടകരമായി കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്‍നാട്ടിലെ തേനിയിൽ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പരാമർശം.
'നിങ്ങള്‍ കോണ്‍ഗ്രസ്സിനും ഡിഎംകെയ്ക്കും മുസ്ലിം ലീഗിനുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അത് ശുഷ്‌കമായ വികസനത്തിനുള്ള വോട്ടാണ്. അവര്‍ക്ക് വോട്ട് ചെയ്യുക എന്നാല്‍ തീവ്രവാദികളെ അഴിച്ചു വിടുക എന്നാണ്. അവര്‍ക്ക് വോട്ട് ചെയ്യുക എന്നാല്‍ രാഷ്ട്രീയത്തിലെ കുറ്റവാളികള്‍ക്ക് വോട്ട് ചെയ്യുക എന്നാണ്' - പ്രധാനമന്ത്രി പറഞ്ഞു.
/sathyam/media/post_attachments/H40KvLv2BjZosCVPdWAQ.jpg)
വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. കേരളത്തിൽ ബിജെപി അധികാരത്തിലുള്ളിടത്തോളം ഇത് നടക്കില്ലെന്നും തെരഞ്ഞെടുപ്പ് പരിപാടിയിൽ മോദി പറഞ്ഞു.
'ആരാണ് 1984ലെ സിഖ് കലാപത്തിലെ ഇരകള്‍ക്ക് ന്യായം നല്‍കുന്നത്. അവര്‍ കൊണ്ടു കൊണ്ടിരിക്കെ നടന്ന ദളിത് കൂട്ടക്കൊലകള്‍ക്കും കോണ്‍ഗ്രസ്സ് ഭരണത്തിനു കീഴില്‍ സംഭവിച്ച ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കും ആർക്കാണ് ന്യായം നടപ്പിലാക്കാൻ കഴിയുക' - മോദി ചോദിച്ചു.
ഇനി ന്യായം നടപ്പിലാവുമെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. അതിനര്‍ഥം ഇതുവരെ അവര്‍ ചെയ്തതെല്ലാം അന്യായമായിരുന്നില്ലേ എന്നും മോദി ചോദിച്ചു. എപ്പോഴൊക്കെ കോണ്‍ഗ്രസ്സ് ഭരണത്തില്‍ വന്നപ്പോഴും അപ്പോഴൊക്കെ അവര്‍ ഖജനാവ് കൊള്ളയടിച്ചെന്നും മോദി കുറ്റപ്പെടുത്തി.
തമിഴ്‌നാട്ടിലെ തേനിയിലും രാമനാഥപുരത്തുമായിരുന്നു മോദി പ്രചാരണത്തിനിറങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us