New Update
കോഴിക്കോട്: പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെ പൊളിച്ചടുക്കി യുവതിയുടെ വീഡിയോ വൈറല്‍. കഴിഞ്ഞ ദിവസം തന്നെ വിമര്‍ശിച്ച സ്ത്രീയെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഫിറോസിന്റെ നടപടിക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന ജെസ് ല മാടശ്ശേരിയുടെ വിമര്‍ശനം.
കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിനുവേണ്ടി മാത്രം ജീവിക്കുന്നവള്‍ ... എന്ന് തുടങ്ങി നിശിതമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം തനിക്കെതിരെ ഫെയ്സ്ബുക്ക് കമന്റിട്ട ഒരു സ്ത്രീക്കെതിരെ ഫിറോസ് കുന്നുംപറമ്പില്‍ വിമര്‍ശനം ഉന്നയിച്ചത്. ആരെയും പേരെടുത്ത് പറയാതെയാണ് ഫിറോസിന്റെ വിമര്‍ശനം.
എന്നാല്‍ ഫിറോസിന്റെ പോസ്റ്റിനെ വിമര്‍ശിച്ചവരാണ് താനുള്‍പ്പെടെയുള്ള സ്ത്രീകളെന്നും ആര്‍ക്കെതിരെയാണെങ്കിലും ഇത്തരത്തില്‍ നിലവാരമില്ലാത്ത വിമര്‍ശനം ഉന്നയിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും ജെസ് ല മാടശ്ശേരി ചോദിക്കുന്നു.
https://www.facebook.com/AfsalPanakadu/videos/1556693327801122/
അസലാം അലൈക്കും പറഞ്ഞ് പടച്ചോനെ വിളിച്ച് സംസാരിക്കുന്ന അല്ലയോ 'നന്മമരമേ', സ്ത്രീകള്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മിനിമം ഇസ്ലാം മതനിയമങ്ങളില്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാനുള്ള വിവേകം പോലും താങ്കള്‍ക്കില്ലാതെപോയല്ലോ എന്ന പരിഹാസമാണ് ജെസ് ല നടത്തുന്നത്.
ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ലാത്ത ജനാധിപത്യ സംസ്കാരമാണ് നമ്മുടെതെന്നും അതിനാല്‍ ഫിറോസ് കുന്നുംപറമ്പിലിനെ വിമര്‍ശിക്കരുതെന്ന് പറഞ്ഞാല്‍ വിലപ്പോവില്ലെന്നും യുവതി പറയുന്നത് വസ്തുതകള്‍ നിരത്തിയാണ്. കൃത്യമായ സോഷ്യല്‍ ഓഡിറ്റിംഗിന് ഫിറോസ് വിധേയനാകും എന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്.