(സി.) ലൂസിയുടെ ലക്‌ഷ്യം സെലിബ്രിറ്റിയായി മാറുക. യാതൊരു മാനുഷിക പരിഗണനകളും മനസിലില്ലാത്ത സ്ത്രീ – (സി.) ലൂസിയ്ക്കായി ജസ്റ്റിസ് ഫോര്‍ ലൂസി ക്യാംപയിനിന് തുടക്കമിട്ട യുവതി ഗ്രൂപ്പില്‍ നിന്നും പിന്മാറി !

ന്യൂസ് ബ്യൂറോ, വയനാട്
Monday, October 14, 2019

കല്‍പ്പറ്റ: (സി.) ലൂസിയുടെ ലക്‌ഷ്യം മാനുഷിക പരിഗണനകളല്ലെന്നും സെലിബ്രിറ്റിയായി മാറാനാണ് താല്പര്യമെന്നും ആരോപിച്ച് ജസ്റ്റിസ് ഫോര്‍ ലൂസി ക്യാംപെയ്നിന്റെ നേതാക്കളില്‍ പ്രമുഖയായ മേരി സിജ്നി പിന്മാറി.

(സി.) ലൂസി ഉള്‍പ്പെടെയുള്ള അബലകളായ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുകയായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ (സി.) ലൂസിയുടെ ലക്‌ഷ്യം അവര്‍ക്ക് സ്വയം സെലിബ്രിറ്റിയായി മാറുകയെന്നതായിരുന്നെന്നും ആരോപിച്ചാണ് ക്യാംപയിനിന്റെ തുടക്കക്കാരിയായ മേരി സിജ്നിയുടെ പിന്മാറ്റം.

മറ്റുള്ളവരുടെ വിഷമങ്ങള്‍ ഒന്നും അവര്‍ക്ക് പ്രശ്നമല്ല. അതൊന്നും അവരെ ബാധിക്കുന്ന വിഷയങ്ങളല്ല – എന്നതാണ് ലൂസിയുടെ രീതി.  സഭയെ തകര്‍ക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്നും ക്യാംപയിനിന്റെ ലക്‌ഷ്യം മറ്റ്‌ പലതുമായി മാറിയപ്പോഴാണ് പിന്മാറ്റമെന്നും വീഡിയോയില്‍ പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയിലൂടെയാണ് മേരി സിജ്നി നിലപാട് വ്യക്തമാക്കിയത്.

 

×