കേരള സര്‍ക്കാര്‍ ഇനി 'തട്ടുകട' നടത്തും

New Update

ശങ്കയില്ലാതെ ഇനി വഴിയോരത്തുനിന്ന് രുചിയുള്ള ഭക്ഷണം കഴിക്കാം. നാവില്‍ കൊതിയൂറും വിഭവങ്ങളുമായി ''സര്‍ക്കാര്‍ തട്ടുകടകള്‍'' വരുന്നൂ. വൃത്തിയുള്ള സാഹചര്യങ്ങളില്‍ വഴിയോര ഭക്ഷണം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Advertisment

publive-image

സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ വഴിയോര ഭക്ഷണ ശാല ആലപ്പുഴയില്‍ ആരംഭിക്കും. നടപടിക്ക് വേഗം കൂട്ടാന്‍ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടര്‍ക്കു കത്തയയ്ക്കും. വിലകുറച്ചു ഭക്ഷണം കൊടുക്കുകന്നതിലുടെ സഞ്ചരികളിലേക്കു കുടി ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആലപ്പുഴയ്ക്കുശേഷം ശംഖുംമുഖം, ഫോര്‍ട്ട്കൊച്ചി എന്നിവിടങ്ങളിലും തട്ടുകടകള്‍ ആരംഭിക്കും. ഇതിനുപുറമെ വര്‍ക്കലയില്‍ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടി ഉണ്ടാകും.

ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവര്‍ത്തിക്കുക എന്നും അറിയിച്ചു.

ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെയാണ് നിയമിക്കുക. ഭക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം ആക്കുവാനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു.

Advertisment