ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ ഇടം നേടിയ വിജിക്ക് വീടില്ല. സഹായിക്കാനൊരുങ്ങി സഹപ്രവർത്തകർ

സമദ് കല്ലടിക്കോട്
Monday, April 1, 2019

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളിൽ ഒരാളായി ബിബിസി തെരഞ്ഞെടുക്കപ്പെട്ട വിജിയുടെ ജീവിതകഥ അപൂർവവും അതിശയകരവുമായ ഒന്നാണ്. വിജി പെൺകൂട്ട്എന്ന പേരിലാണ് ഈ സമരനായിക അറിയപ്പെടുന്നത്.

സ്വന്തമായി വീടും സ്ഥലവുമില്ലാത്ത വിജിയുടെ കുടുംബം വർഷങ്ങളായി കോഴിക്കോടും പരിസരങ്ങളിലും വാടകയ്ക്ക് താമസിച്ചു വരികയാണ്. വിജി പെൺകൂട്ടിന് വിങ്‌സ് കേരളയുടെ നേതൃത്വത്തിലാണ് ഒരു പാർപ്പിടമൊരുക്കുന്നത്.

ലോകത്തെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന 100 വനിതകളെ ഉൾപ്പെടുത്തിയുള്ള ബിബിസിയുടെ പട്ടികയിൽ ഇടംപിടിച്ച ഈമലയാളി വനിതകഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി സ്ത്രീ തൊഴിലാളികളുടെയും അസംഘടിതമേഖല തൊഴിലാളികളുടെയും കണ്ണീരൊപ്പാൻ നിരന്തരം പ്രയത്നിച്ചസമരനായികയാണ്. തന്റെ പ്രയാസങ്ങളൊന്നും ആരോടും പങ്കുവെയ്ക്കാറില്ല വിജി.

ഇന്നുവരെ യാതൊന്നും ആരോടും ആവശ്യപ്പെടുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല. ‘സമൂഹം നന്നായാൽ താനേ തനിയ്ക്കും ഒരു വീടാകും’ എന്ന വിജിയുടെ സ്വപ്നം വിങ്‌സ് പ്രവർത്തകർതിരിച്ചറിയുകയായിരുന്നു. തന്റെ ജീവിതമത്രയും പാവപ്പെട്ടവർക്കു വേണ്ടി, അവശതയനുഭവിക്കുന്നവർക്കുവേണ്ടി പോരാടുന്ന വിജിക്ക് ഒരു വീടില്ലെന്ന സത്യം ഒരു ഞെട്ടലോടെയാണ് അവരെ സ്നേഹിക്കുന്നവർ കേട്ടത്.

മനസിൽ തൊട്ടു കൊണ്ടാണ് അവരെല്ലാം ഈ ദൗത്യം ഏറ്റെടുക്കുന്നത്. സ്വന്തമായി ഒന്നും സമ്പാദിക്കാതെ, ഒരു വീട് പോലും തനിക്കായി വേണമെന്നാഗ്രഹിക്കാതെ യാതൊരു സ്വാർത്ഥ ലാഭങ്ങളുമില്ലാതെ വിജി ഇന്നും മറ്റുള്ളവർക്കു വേണ്ടി ഓടുകയാണ്. തളരുമ്പോൾ കയറിക്കിടക്കാനായി, ആരും ഇറങ്ങിപ്പോകാൻ പറയാത്തൊരു ഇടം വിജിക്ക് വേണം.

ഈ വീട് ഒരുക്കുകയെന്നത് നന്മയെ സ്നേഹിക്കുന്നവരുടെ കടമയാണ്. ഏറെ മുമ്പോട്ടു പോയ നമ്മൾ ഇതിൽ നിന്ന് പിന്തിരിഞ്ഞുകൂടാ. ഉദാത്തമായൊരു സമ്മാനമായി അവർക്കൊരു കൂടൊരുക്കണം. വിങ്‌സ് സംസ്ഥാന പ്രസിഡണ്ട് വിനയ എൻ.എ പറയുന്നു.

പ്രേമൻ തറവട്ടത്ത് കൺവീനറായും ദീപ പി.എം ചെയർപേഴ്സണായും സോയ കെ.എം ജോയിന്റ് കൺവീനറായും പ്രിയ വൈസ് ചെയർമാനായും ട്രഷററായി അഡ്വ. സുധ ഹരിദ്വാറിനെയും ഭാരവാഹികളാക്കി കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. മാതൃകാപരമായ ഈ സംരംഭവുമായി സുമനസ്സുകൾ സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് വിങ്‌സ് കേരളയുടെ പ്രവർത്തകർ.

Account No. 1144101042090
IFSC: CNRBOOO1144
Canara Bank.
Chalappuram, Calicut,
Deepa.pm,
Adv.Sudha Haridwar.
ഫോൺ:
9946554443

×