ഷൊര്‍ണൂര്‍ റെയില്‍വേ പാളത്തില്‍ അതിക്രമിച്ചു കയറിയ മലമ്പാമ്പ് ട്രെയിനിന് ‘തലവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു’ ! ദൃശ്യങ്ങള്‍ വൈറലാകുന്നു ! 

Friday, October 11, 2019

ഷൊര്‍ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ‘അതിക്രമിച്ചു’ കയറിയ മലമ്പാമ്പ് റെയില്‍ പാളത്തില്‍ കടന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തലവച്ച് ‘ആത്മഹത്യ’യ്ക്ക് ശ്രമിച്ചത് വേറിട്ട കാഴ്ചയായി.

വ്യാഴാഴ്ച രാവിലെ 6.45 ഓടെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് വരികയായിരുന്ന പാലക്കാട് – നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്ലാറ്റ്ഫോമില്‍ കയറിയ മലമ്പാമ്പ് പാളത്തിലിറങ്ങി തൊട്ടപ്പുറത്തെ പാളത്തില്‍ കൂടി ട്രെയിന്‍ വരുന്നതറിയാതെ പാളത്തിലേക്ക് കയറിയത്.

തല പാളത്തില്‍ വച്ച ഉടന്‍ ട്രെയിന്‍ തട്ടുകയും പെട്ടെന്ന് തല വലിച്ച് നിലത്ത് കിടന്ന് പിടയുന്നതും പിടഞ്ഞു ചാകുന്നത് വരെയുള്ള ദൃശ്യങ്ങളാണ് യാത്രക്കാരിലാരോ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലാണ് ദൃശ്യങ്ങള്‍ വൈറലായത്.

റിപ്പോര്‍ട്ട്: കണയം മൊഹമ്മദാലി

×