ആഗ്രയിൽ നിന്നും പാലക്കാട് ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിലേക്ക് സഹായത്തിന് ഒരു ക്ളീനർ പോലുമില്ലാതെ നാവിസ്റ്റർ ട്രക്കില്‍ ഫുള്‍ ലോഡുമായി എത്തുന്ന 45 കാരി യോഗിത !

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, June 25, 2019

കേരളത്തിലെ പാലക്കാട് ജില്ലയിലെ ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണിലേക്ക് ലോഡുമായി എത്തുന്ന ലോറിയും അതിലെ ഡ്രൈവറും ആ നാട്ടുകാർക്ക് പ്രിയപ്പെട്ടതാണ്.

അതിന് കാരണം മറ്റൊന്നുമല്ല. ആഗ്രയിൽ നിന്നും 2346 കിലോ മീറ്റർ പിന്നിട്ട് സഹായത്തിന് ഒരു ക്ളീനർ പോലും കൂടെ ഇല്ലാതെ മഹീന്ദ്രയുടെ 14 ടയർ വീൽ ഉള്ള ആ വലിയ കൂറ്റൻ ഫുൾ ലോഡ് നാവിസ്റ്റർ ട്രക്ക് ഓടിക്കുന്നത് ഒരു സ്ത്രീയാണ്. ഉത്തർപ്രദേശ് സ്വദേശിനിയും കോമേഴ്‌സ്/നിയമ ബിരുദധാരിയും രണ്ട് കുട്ടികളുടെ മാതാവുമായ 45 വയസ്സുള്ള യോഗിത രഘുവംശി.

2000 ത്തിൽ ആണ് അദ്യമായി ഇവർ ഇങ്ങനെ ഒരു ഉദ്യമത്തിൽ എത്തിയത് തന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ അപ്രതീക്ഷിതമായ് ഉണ്ടായ മരണത്തോടെ തനിക്കും മക്കൾക്കും അവകാശപ്പെട്ട സ്വത്തുക്കൾ എല്ലാം ഭർത്താവിന്റെ വീട്ടുകാർ തട്ടി എടുത്തു.

ജീവിതം ഇനിയും ബാക്കിയുണ്ട്. 2 മക്കളെ പോറ്റാൻ ആ വനിത തിരഞ്ഞെടുത്തത് ട്രക്ക് ഡ്രൈവർ ആയിരുന്ന തന്റെ ഭർത്താവിന്റെ ജോലി തന്നെയായിരുന്നു. പലരും അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കി. എന്നാൽ യാത്രയിൽ ഉടനീളം ഏത് നിമിഷവും അപകടം പതിയിരിക്കുന്ന ആണുങ്ങൾ മാത്രം പയറ്റി തെളിഞ്ഞ ആ സാഹസിക ജോലി അവർ സ്വന്തം ജിവിതമാർഗ്ഗം ആയി തിരഞ്ഞെടുത്തു.

ജീവിതത്തിൽ ഏത് പ്രതിസന്ധിഘട്ടത്തെയും മറികടക്കാനുള്ള ആത്മവിശ്വാസവും ധൈര്യവും, ഉണ്ടെങ്കിൽ ഇനിയും സ്ത്രീകളുടെ ഇടയിൽ ഒരായിരം യോഗിതമാർ ഉണ്ടാവും. സ്ത്രീ സമൂഹത്തിന് തന്നെ മാതൃക ആണ് ഈ ധീര വനിത.

 

×