'' പ്രിയപ്പെട്ട മകള്‍ സുനിത, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു...''; ഇത് യുഎഇയിലെ മലയാളി നേഴ്‌സിന് രാഷ്ട്രമാതാവ് അയച്ച കത്തിലെ വാചകങ്ങള്‍

New Update

ദുബായ്:  കൊവിഡ് 19 എന്ന മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തിലാണ് മനുഷ്യരാശി. ഈ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ആരോഗ്യപ്രവര്‍ത്തകരാണ്.

Advertisment

ഈ സാഹചര്യത്തില്‍ യു.എ.ഇയില്‍ ജോലി ചെയ്യുന്ന ഒരു മലയാളി നേഴ്‌സിന് രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്‌നിയും ജനറല്‍ വുമന്‍സ് യൂണിയന്‍ മേധാവിയും രാഷ്ട്രമാതാവുമായ ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക് അയച്ച കത്ത് ശ്രദ്ധേയമാവുകയാണ്. സുനിതാ ഗോപി എന്ന നേഴ്‌സിനാണ് കത്തയച്ചത്.

publive-image

''പ്രിയപ്പെട്ട മകൾ സുനിത, കൊറോണ വൈറസ് ബാധിതരുടെ ചികിത്സയ്ക്കായി നിങ്ങൾ ചെയ്യുന്ന സേവനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. രാജ്യത്തിന്റെ വിളി കേട്ടുള്ള പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ. ദുഷ്കരമായ ഈ വേളയിൽ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. ദൈവം എന്നും കൂടെയുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം നിങ്ങൾ ഈ രാജ്യത്തിന്റെ സമ്പത്തായിത്തീരട്ടെ എന്നും ആശംസിക്കുകയും ചെയ്യുന്നു. എന്ന് നിങ്ങളുടെ മാതാവ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക് അൽ നഹ്യാൻ’.

ദുബായ് ഹെൽത്ത് കെയർ സിറ്റിയിലെ മെഡിക്ലിനിക് സിറ്റി ആശുപത്രിയിലാണ് സുനിത ജോലി ചെയ്യുന്നത്. കോട്ടയം ജില്ലയിലെ പെരുവ സ്വദേശിനിയാണ്. ഇവരടക്കം യുഎഇയിലെ ഒട്ടേറെ ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദന സന്ദേശം ലഭിച്ചു.

Advertisment