സംസ്ഥാനത്ത് പെട്രോൾ വില 89 ലേക്ക് കുതിക്കുന്നു; തിരുവനന്തപുരത്തെ പെട്രോൾ വില 88.83 ലേക്ക് എത്തി, കൊച്ചിയിലെ പെട്രോൾ വില 87 കടന്നു

New Update

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില 89 ലേക്ക് കുതിക്കുന്നു. ഇന്ന് 30 പൈസ കൂടിയതോടെ തിരുവനന്തപുരത്തെ പെട്രോൾ വില 88.83 ലേക്ക് എത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഡീസലിന് 32 പൈസയും വർധിച്ചു. ഇതോടെ തിരുവനന്തപുരത്തെ ഡീസൽ വില 82. 94 ആയി.

Advertisment

publive-image

അതിനിടയിൽ കൊച്ചിയിലെ പെട്രോൾ വില 87 കടന്നു. ഇന്നത്തെ വർധനവോടെ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയും ആയി. ചെറിയ ഇടവേളക്ക് ശേഷം ഇന്നലെയാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഇന്നലെ പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും ആണ് കൂട്ടിയത്

PETROL PRICE kerala petrol price
Advertisment