Advertisment

കേരള പൊലീസില്‍ 442 എസ്‌ഐമാരുടെ കുറവ്: കുറ്റാന്വേഷണം നയിക്കാന്‍ ആളില്ല

New Update

കൊച്ചി: കേരള പൊലീസില്‍ 442 എസ്‌ഐമാരുടെ കുറവുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.നിലവില്‍ കുറ്റാന്വേഷണം നയിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. കേരള പൊലീസ് എസ്‌ഐമാരുടെ ഇപ്പോഴത്തെ അംഗസംഖ്യ 2,232 ആണ്.

Advertisment

publive-image

ഇതില്‍ പിഎസ്‌സി പരീക്ഷ പാസായി നേരിട്ടു സര്‍വീസില്‍ കയറിയവരുടെ എണ്ണം 1,117. സ്ഥാനക്കയറ്റം ലഭിച്ചു വന്നവര്‍ 1,115. ഇവരെ സഹായിക്കാന്‍ പ്രമോഷന്‍ ലഭിച്ച്‌ അസി. എസ്‌ഐമാരായി വരുന്നവരെ ഗ്രേഡ് എസ്‌ഐ പദവിയില്‍ ചുമതലപ്പെടുത്തി.

471 പൊലീസ് സ്റ്റേഷനുകളില്‍ 442 റഗുലര്‍ എസ്‌ഐമാരുടെ കുറവുണ്ട്. കൊലക്കേസുകള്‍ പോലും വിചാരണ തുടങ്ങാന്‍ 10 വര്‍ഷത്തെ കാലതാമസം വരുന്നു. സാങ്കേതിക പിഴവു കണ്ടെത്തി തിരികെ നല്‍കുന്ന കുറ്റപത്രങ്ങള്‍ പലതും കോടതിയില്‍ മടങ്ങിയെത്തുന്നില്ല. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ സമയ ബന്ധിതമായി കുറ്റപത്രം നല്‍കുന്നത് പകുതിയില്‍ താഴെ കേസുകളില്‍ മാത്രമാണ്. സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ ഭരണച്ചുമതല ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പിച്ച ശേഷം കേരള പൊലീസിലെ റഗുലര്‍ എസ്‌ഐമാരെ രണ്ടായി വിഭജിച്ച്‌ ക്രമസമാധാന പാലനത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും ഉത്തരവാദിത്തം നല്‍കി.

Advertisment