ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുത്; ഫുട്‌ബോള്‍ ആഘോഷങ്ങളില്‍ കേരള പൊലീസ്

New Update

publive-image

Advertisment

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുതെന്ന് കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് കേരള പൊലീസിന്റെ അഭിപ്രായ പ്രകടനം.

'അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോല്‍വികളെ പക്വതയോടെ സ്വീകരിക്കാന്‍ ഒരു പക്ഷെ മുതിര്‍ന്നവര്‍ക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങള്‍.. അവര്‍ക്ക് ചിലപ്പോള്‍ തോല്‍വികളെ ഉള്‍ക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയില്‍ അവരെ കളിയാക്കാതെ ചേര്‍ത്ത് പിടിക്കുക. തോല്‍വി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക'. എന്നാണ് കേരള പൊലീസ് കുറിച്ചത്.

Advertisment