New Update
തിരുവനന്തപുരം: അപകടങ്ങളില്‍പ്പെടാതെ ജനങ്ങളെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും അതിനെതിരെ ഒളിഞ്ഞിരുന്ന് ആക്രമിച്ചാലും, കൂട്ടം കൂടി ആക്രമിച്ചാലും കര്‍ത്തവ്യം തുടരുക തന്നെ ചെയ്യുമെന്ന് കേരള പൊലീസ് വ്യക്തമാക്കി.
Advertisment
‘ചങ്ങനാശേരി അപകടത്തില്‍പ്പെട്ടവര്‍ ധീരന്മാരാണ്, പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെയെന്ന് വയ്ക്കും. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. മലയാളികള്‍ ഇതൊക്കെ കണ്ട് തുടങ്ങിയതല്ലേയുള്ളൂ’യെന്ന കമന്റുകള്‍ക്കാണ് പൊലീസിന്റെ മറുപടി.
റോഡുകളില്‍ അഭ്യാസപ്രകടനം കാണിക്കുന്നവര്‍ക്കെതിരെയും അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരം കര്‍ശന നടപടി ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.