New Update
സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡായ റോസ്റ്റിംഗ് വീഡിയോയുമായി കേരള പൊലീസും. പി സി കുട്ടന്‍പിള്ള സ്പീക്കിംഗ് എന്ന പേരിലാണ് സോഷ്യല്‍മീഡിയ വിമര്‍ശനവുമായി പൊലീസും രംഗത്തെത്തിയിരിക്കുന്നത്. ടിക് ടോക്കിലൂടെ പ്രശസ്തനായ ഫുക്രുവിന്റെ വീഡിയോയാണ് പൊലീസും റോസ്റ്റിങ്ങിനായി ആദ്യം തെരഞ്ഞെടുത്തത്. പിന്നീട് പല രസകരമായ വീഡിയോകളും പങ്കുവെച്ചു.
Advertisment
/sathyam/media/post_attachments/HLRqGOz3t7h0DqnJfw4h.jpg)
ശനിയാഴ്ച യൂ ട്യൂബിലാണ് ഏഴ് മിനിറ്റ് നീളുന്ന വീഡിയോ അപ് ലോഡ് ചെയ്തത്. വീഡിയോ ഏകദേശം നാല് ലക്ഷം ആളുകള്‍ കണ്ടു. അരുണ്‍ ബിടി, ബിമല്‍ വിഎസ്, രഞ്ജിത് കുമാര്‍, സന്തോഷ് സരസ്വതി, ശിവകുമാര്‍, അഖില്‍ പി, ഗിബിന്‍ ഗോപിനാഥ് എന്നിവരാണ് വീഡിയോക്ക് പിന്നില്‍. ഗിബിന്‍ ഗോപിനാഥാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us