Advertisment

സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും നല്‍കിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു: നടപടി കളമശേരി ജനമൈത്രി സ്‌റ്റേഷനിലെ സിപിഒ പി എസ് രഘുവിനെതിരെ: പൊലീസുകാരന്റെ നടപടി സേനയ്ക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി നടപടിയെടുത്തത് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ: ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്ക് പിന്നിലെന്ന് പോലീസുകാരും!

New Update

കൊച്ചി : സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും നല്‍കിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കളമശേരി ജനമൈത്രി സ്‌റ്റേഷനിലെ സിപിഒ പി എസ് രഘുവിനെതിരെയാണ് നടപടി. പൊലീസുകാരന്റെ നടപടി സേനയ്ക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയാണ് നടപടിയെടുത്തത്.

Advertisment

publive-image

മാധ്യമങ്ങളെ അറിയിച്ച്‌ ചടങ്ങ് നടത്തി, മാധ്യമങ്ങളെ അറിയിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളും ഡിസിപി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനും ഡിസിപി നിര്‍ദേശിച്ചിട്ടുണ്ട്.

ജനസൗഹൃദമാക്കുക ലക്ഷ്യമിട്ട് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്ക് മുന്‍കൈ എടുത്ത സിപിഒ രഘുവിന് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ എത്തിയത്.

സ്വന്തം പോക്കറ്റില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പണം കണ്ടെത്തിയായിരുന്നു രഘു പദ്ധതി നടപ്പാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്ക് പിന്നിലെന്നാണ് പൊലീസുകാര്‍ക്കിടയിലെ സംസാരം.

ജനുവരിയിലാണ് ഡിസിപി ഐശ്വര്യ ഡോങ്‌റെ ചുമതലയേറ്റത്. ഇതിനു പിന്നാലെ എറണാകുളം നോര്‍ത്തിലെ വനിതാ സ്‌റ്റേഷനില്‍ മഫ്തിയില്‍ എത്തിയപ്പോള്‍ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താല്‍ ശിക്ഷാനടപടി സ്വീകരിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ ഡിസിപിയെ കമ്മീഷണര്‍ താക്കീത് ചെയ്തിരുന്നു.

Advertisment