കേരളാ പോലീസ്‌ 500 ഇന്‍സാസ് തോക്കും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങുന്നു ; കേരളാ പൊലീസിന് കരുത്തേകന്‍ തോക്കുകള്‍ വാങ്ങുന്നത് 3.48 കോടി രൂപ ചെലവഴിച്ച്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, August 19, 2019

തിരുവനന്തപുരം: കേരളാ പോലീസിന് 500 ഇന്‍സാസ് തോക്കും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങുന്നു. കേരളാപൊലീസിന് കരുത്തേകന്‍ 3.48 കോടി രൂപ ചെലവഴിച്ചാണ് തോക്കുകള്‍ വാങ്ങുന്നത്. പുതിയ കണ്ണീര്‍വാതകഷെല്ലുകളും ഗ്രനേഡുകളും വാങ്ങാന്‍ അനുമതിയായതിനു പിന്നാലെയാണ് തോക്കുകളും വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച തോക്കുകള്‍ ഇഷാപ്പുര്‍റൈഫിള്‍ ഫാക്ടറിയില്‍ നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.

മഹാരാഷ്ട്രയിലെ വാറന്‍ഗാവ് ആയുധനിര്‍മാണശാലയില്‍നിന്ന് 76.13 ലക്ഷം രൂപ ചെലവഴിച്ചാകും ഒന്നരലക്ഷത്തിലധികം വെടിയുണ്ട വാങ്ങുക. ഇതിനുള്ള തുക വാറന്‍ഗാവ് ആയുധ നിര്‍മാണശാലയ്ക്ക് മുന്‍കൂറായി നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

×