/sathyam/media/post_attachments/00doTFQ56mI4dgfi4xW4.jpg)
തിരുവനന്തപുരം: ബി.എസ്.എൻ.എൽ കെ.വൈ.സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ.വൈ.സി വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞ് ടെക്സ്റ്റ് മെസ്സജുകളും ഫോൺ കോളുകളും വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിശ്വസിനീയമായ രീതിയിൽ വ്യാജ അപ്പിക്കേഷനുകൾ ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്നതിൽ കാണുന്ന "ബി.എസ്.എൻ.എൽ കെ.വൈ.സി ഐഡി നമ്പർ " പറഞ്ഞ് തരാനും ആവശ്യപ്പെടുകയും, സ്ക്രീനിൽ കാണുന്ന 'എഗ്രീ' ബട്ടൺ അമർത്തിയ ശേഷം Cക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി നിങ്ങളുടെ തന്നെ മൊബൈൽ നമ്പർ പത്ത് രൂപയ്ക്ക് റിച്ചാർജ് ചെയ്യാനും നിർദ്ദേശിക്കും.
പക്ഷേ റീച്ചാർജ് തുകയോടൊപ്പം നിങ്ങൾക്ക് നഷ്ടപ്പെടുക പതിനായിരങ്ങൾ ആയിരിക്കും. ഇവിടെ നിങ്ങൾ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന എടിഎം കാർഡ് നമ്പറും രഹസ്യ ഒടിപി വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരൻ്റെ കൈയ്യിൽ എത്തുന്നതാണ്.
ഇത്തരക്കാർക്കെതിരെ യാതൊരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ് ക്രഡിറ്റ് കാർഡ് വിവരങ്ങളോ നൽകാതിരിക്കുക. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്റ്റേഷനുമായും എത്രയും പെട്ടന്ന് ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.