Advertisment

"ഇപ്പോൾ കേരളത്തെ രാഷ്ട്രീയ ആയുധമാക്കരുതേ "

author-image
സത്യം ഡെസ്ക്
Updated On
New Update

കൊറോണ ലോകത്താകമാനം പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്നു . ഇന്ത്യയുടെ കാര്യവും ഒട്ടും പുറകിലല്ല . ഭയാനകമായ അന്തരീക്ഷം ഇന്ത്യയിൽ ഉണ്ടായാൽ മറ്റൊരു രാജ്യത്തിലും കാണാത്ത കനത്ത പ്രത്യാഘാതമാണ് ഉണ്ടാവുക .

Advertisment

കേരളത്തിൽ പ്രത്യാശ തരുന്ന വർത്തകളാണെങ്കിലും, ഓർക്കണം ഭരണകർത്താക്കളെയോ പ്രതിപക്ഷത്തെയോ കുറ്റം പറയാതെ ഒരുമിച്ച് എല്ലാ സന്നദ്ധസംഘടനകളെയും കൂട്ടി ആലോചിച്ച് ചർച്ച ചെയ്ത് സാധാരണ പ്രവാസികൾക്ക് കൊറന്റൈൻ സൗജന്യമാക്കുക .

എല്ലാവരും തള്ളുന്ന പോലല്ല കാര്യങ്ങൾ . അറുപത് ദിവസം ലോക്ക് ഡൌൺ ആയ കേരളത്തിന്റെ അവസ്ഥ അല്ലെങ്കിൽ ലോകത്തിന്റെ അവസ്ഥ ഒന്നാലോചിച്ച് നോക്കൂ , എത്ര ഭയാനകമാണ് .

publive-image

ഇപ്പോൾ ആരെയാണ് പഴിക്കേണ്ടത് , ഭരണപക്ഷത്തെയോ അതോ പ്രതിപക്ഷത്തെയോ ?. അതൊന്നും അല്ല പോംവഴി . ചുളിവിൽ വാർന്നു വീഴുന്ന ചോര നക്കുന്ന കുറുക്കന്മാരാവാതെ കാര്യങ്ങളെ വെട്ടി തുറന്നുപറഞ്ഞ് വേണ്ടത് ചെയ്യുക .

ഇതുവരെയുള്ള പ്രവർത്തനങ്ങൾ അഭിനന്ദനീയമായിരിക്കെ അവസാനം കടയ്ക്കൽ മഴുവെക്കുന്ന തരത്തിൽ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത് . നഷ്ടമാവുന്നത് നാളെ നിങ്ങൾ തന്നെ കൈനീട്ടുമ്പോൾ ആദ്യം എടുത്ത് തരാൻ മനസ്സ് കാണിക്കുന്ന സാധാരണ പ്രവാസികൾ തന്നെ ആണ്...

കേരളത്തിൽ ഇത്തരം പ്രത്യാഘാതങ്ങൾ വന്നാൽ എന്താണ് ചെയ്യുക , 'നെല്ല് പത്തായത്തിൽ ഉണ്ടേൽ ഏലി പാതാളത്തിൽ നിന്ന് പോലും വരും' എന്ന് പഴമക്കാർ പറഞ്ഞത് പലപ്പോഴും രാഷ്ട്രീയ ക്കാരെ ഓർത്തിട്ടാണെന്ന് തോന്നിപ്പോകാറുണ്ട് . കൊറോണകാലത്തും ദയവായി അങ്ങനെയൊന്നും ചെയ്യല്ലേ ?. ഇപ്പറയുന്ന ആരൊക്കെ ജീവിച്ചിരിക്കും എന്നറിയില്ല .

ഖജനാവിൽ പൈസയില്ലേൽ ഇത്രകാലം ഈ ഭരണ സമുച്ചയത്തിൽ ഇരുന്ന മഹാരഥന്മാർ പിച്ചയെടുക്കുന്നതിനുപകരം സ്വന്തം വീട്ടീന്ന് ആവശ്യത്തിൽ കൂടുതൽ ഉള്ള സമ്പാദ്യം ദാനം ചെയ്ത് നാടിനു മാതൃക കാണിക്കണം . എന്നിട്ട് നെഞ്ചുവിരിച്ച് പറയട്ടെ കേരളത്ത രക്ഷപെടുത്തി എന്ന് . ജനങ്ങൾ പൂവിട്ട് ആദരിക്കും .

ആരും ആരെയും പറയണ്ട , ഇനി ആരെയും പഴിക്കുകയല്ല വേണ്ടത് . വേണ്ട കാര്യങ്ങൾക്ക് ഉചിതമായ തീരുമാനം എടുക്കലാണ് . സാധാരണ പ്രവാസികൾ എല്ലാം ജോലി നഷ്ടമായാണ് വരുന്നത് .

കേന്ദ്രത്തെ കുറ്റപെടുത്തിയോ, പ്രതിപക്ഷത്തെ കുറ്റ പെടുത്തിയോ ഇരുന്നിട്ട് കാര്യമില്ല . ഭരണപക്ഷം ചെയ്യുന്ന കാര്യങ്ങൾ നന്നായി ചെയ്യട്ടെ . എല്ലാവരെയും ഉൾപ്പെടുത്തി മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് വേണ്ട ധനം ശേഖരിച്ച് വ്യക്തമായ പദ്ധതികളോടെ ഇനിയും മുന്നോട്ട്പോണം . തല്ക്കാലം പരസ്യവും മറ്റും പണം ചിലവ് ചെയ്തത് ചെയ്യാൻ നിക്കാതെ നേരിട്ട് കാര്യങ്ങൾ നടത്താൻ ശ്രമിക്കുക . ഒപ്പം എല്ലാ അണികളിലെ പ്രവർത്തകരും തള്ളാതെ കാര്യങ്ങളെ മാനസ്സിലാക്കി കൂടെ നീക്കുക .

ഒറ്റയ്ക്ക് ഇത് കൊണ്ടുപോകാൻ എളുപ്പമല്ല . നാട്ടിലേക്ക് വ്യാപനം വരുന്നതേ ഉള്ളൂ . സൂക്ഷിക്കേണ്ട സമയം ആണ് . ആവേശം ഒക്കെ നമ്മുടെ വീട്ടിൽ ആവാം , സമൂഹത്തിൽ ഇറങ്ങുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകും .

എന്തായാലും മാനസിക സംഘർഷമുള്ള പ്രവാസികളെ വേഗം നാട്ടിൽ എത്തിക്കുകയും ഒപ്പം സാധാരണക്കാരെങ്കിൽ എല്ലാം സംവിധാനങ്ങളും സൗജന്യമായി കൊടുക്കാൻ കേരളത്തിലെ ഭരണ പ്രതിപക്ഷ സംവിധാനങ്ങൾ തയ്യാറാവണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു ...........

kerala politics
Advertisment