മഴക്കാലമെത്തി: അടുക്കളത്തോട്ടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

New Update

മണ്‍സൂണിന് തുടക്കം കുറിച്ച് കേരളത്തില്‍ നല്ല മഴ ലഭിച്ചു തുടങ്ങി. അടുക്കളത്തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ കൊടുത്തുക്കേണ്ട കാലമാണ് ഇത്. നന്നായി പരിപരിപാലിച്ചാല്‍ ഇക്കാലത്തും നല്ല വിളവ് ലഭിക്കുകയും ചെയ്യും. വേനലിനെ അപേക്ഷിച്ച് കീടങ്ങളുടെയും പ്രാണികളുടെയും ആക്രമണം മഴകാലത്ത് കുറവാണ്. മഴയത്ത് ഇടയ്ക്കിടയ്ക്ക് ഇലകളില്‍ പതിക്കുന്ന വെള്ളം ചെടികളെ ആക്രമിക്കുന്ന കീടങ്ങളെയും പ്രാണികളെയുമൊക്കെ അലോസരപ്പെടുത്തും. ഇതിനാല്‍ ഇവ പെരുകുന്നതും ഇല്ലാതാകും. മഴക്കാലത്ത് അടുക്കളത്തോട്ടത്തില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

Advertisment

publive-image

1. തടങ്ങള്‍ ഉയര്‍ത്തുക

മഴകാലത്ത് പച്ചക്കറിത്തൈകളുടെ ചുവട്ടില്‍ വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വേരു ചീഞ്ഞു പോകാനിതു കാരണമാകും. വെള്ളം കെട്ടി നില്‍ക്കാത്ത രീതിയില്‍ തടം മണ്ണിട്ട് ഉയര്‍ത്തണം. കൂടാതെ വെള്ളമൊഴുകിപ്പോകാന്‍ കാന കീറുന്നതും നല്ലതാണ്.

2. ഗ്രീന്‍ നെറ്റ്

ശക്തമായ മഴയില്‍ ചെടികള്‍ നശിക്കുന്നത് കേരളത്തില്‍ എപ്പോഴുമുണ്ടാകുന്ന പ്രശ്‌നമാണ്. നമ്മുടെ പച്ചക്കറിത്തോട്ടത്തെ വലിയ മഴയില്‍ നിന്നു സംരക്ഷിക്കാന്‍ ഗ്രീന്‍ നെറ്റ് വലിച്ച് കെട്ടുന്നത് സഹായിക്കും. താഴേയ്ക്ക് പതിക്കുന്ന മഴവെള്ളത്തിന്റെ ശക്തി കുറയ്ക്കാന്‍ പര്യാപ്തമാണ് ഈ നെറ്റുകള്‍.

3. മള്‍ച്ചിങ്ങ്

പ്രത്യേക തരം ഷീറ്റുകള്‍ പച്ചക്കറിത്തടത്തില്‍ വിരിക്കുകയാണ് ഇതു പ്രകാരം ചെയ്യുന്നത്. ശക്തമായ മഴയില്‍ പച്ചക്കറിത്തടത്തിലെ വളക്കൂറുള്ള മണ്ണൊലിച്ചു പോകാതിരിക്കാനും തടത്തില്‍ കളകള്‍ വളരാതിരിക്കാനും മള്‍ച്ചിങ്ങ് സഹായിക്കും

4. വളപ്രയോഗം ഒഴിവാക്കുക

ശക്തമായ മഴയത്ത് വളപ്രയോഗം ഒഴിവാക്കുന്നതാണ് നല്ലത്. തടത്തില്‍ കൊടുക്കുന്ന വളങ്ങള്‍ ഒലിച്ചു പോകാന്‍ സാധ്യത ഏറെയാണ് ഇക്കാലത്ത്.

5. താങ്ങ് നല്‍കുക

മഴയിലും കാറ്റിലും പച്ചക്കറി വിളകള്‍ മറിഞ്ഞുപോകാന്‍ സാധ്യത ഏറെയാണ്. താങ്ങ് കൊടുക്കുന്നത് ഇതൊരു പരിധിവരെ തടയാന്‍ സാധിക്കും. ഇതിനായി ഉറപ്പുള്ള കമ്പുകള്‍ മണ്ണില്‍ കുത്തി ചെടിയുമായി കെട്ടണം, കെട്ട് മുറുകാതെ നോക്കണം.

heavy rain veg farming
Advertisment