സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്ത്; ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചെന്ന സന്തോഷ വാര്‍ത്തയ്ക്ക് പുറമേ കേരളത്തിന് ദുഖവാര്‍ത്തയും !

സ്പോര്‍ട്സ് ഡസ്ക്
Monday, March 1, 2021

ബെംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ അവസാനിച്ചതോടെയാണ് ക്വാര്‍ട്ടര്‍ ലൈനപ്പ് വ്യക്തമായത്. അതേസമയം, കേരളത്തിന് തിരിച്ചടിയായി സഞ്ജു സാംസണ്‍ പരിക്കേറ്റ് ടീമിന് പുറത്തായി. പകരം, പേസ് ബോളർ ബേസിൽ തമ്പിയെ ഉൾപ്പെടുത്തി.

ഗ്രൂപ്പ് മത്സരങ്ങളിൽനിന്ന് ഏഴാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയത്. ഗുജറാത്ത്, ആന്ധ്ര, കർണാടക, മുംബൈ, സൗരാഷ്ട്ര, ഉത്തര്‍പ്രദേശ് ടീമുകളും ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്.

×