കനത്ത മഴയെ തുടർന്ന് കർണാടകയിലെ കൃഷി നശിച്ചു, പച്ചക്കറി വിലക്കൊപ്പം അടുക്കള ബജറ്റിൻ്റെ താളം തെറ്റിച്ച് കുത്തരിവില കുതിച്ചുയരുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം; സംസ്ഥാനത്ത് പച്ചക്കറി വിലക്കൊപ്പം അടുക്കള ബജറ്റിൻ്റെ താളം തെറ്റിച്ച് കുത്തരിവില കുതിച്ചുയരുന്നു.കനത്ത മഴയെ തുടർന്ന് കുത്തരിയുടെ പ്രധാന ഉറവിടമായ കർണാടകയിൽ ഉത്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്. രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്ക് പത്ത് രൂപ വരെയാണ് വില ഉയർന്നത്.

Advertisment

publive-image

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ കുടുംബങ്ങളാണു കുത്തരിയുടെ ഇഷ്ടക്കാർ. രണ്ടാഴ്ച മുൻപ് പരമാവധി 34 രുപയായിരുന്നു കുത്തരിയുടെ വില. ഇന്നലെ വില 44. പച്ചക്കറികൊപ്പം അരിവിലയും ഉയർന്നത് അടുക്കളയിൽ ഉയർത്തുന്ന ആശങ്ക ചെറുതല്ല. രണ്ടാഴ്‌ച മുൻപ് മൊത്തവില കിലോയ്ക്ക് 25 മുതൽ34 രൂപയായിരുന്നു. ഇപ്പോൾ വില 30 നും 40നും ഇടയിൽ.

നാല് വർഷത്തിനിടെ ആദ്യമായിട്ടാണു കുത്തരിക്ക് ഇത്രയധികം വില ഉയരുന്നത്. കുത്തരി നിർബന്ധമുള്ള പലരും വെള്ളരിയിലേക്ക് ചുവടുമാറി.

Advertisment