/sathyam/media/post_attachments/3EN11LqSUVRRcYd5cFVM.jpg)
കൊച്ചി: കേരള സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട്
സെർച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടൻ നിശ്ചയിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിന് സ്റ്റേ. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്. ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കും.
സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലർ അല്ലെന്ന ഹർജിക്കാരുടെ വാദം ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചു. കേരള സർവകലാശാലയിലെ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ നോമിനിയെ ഒരു മാസത്തിനകം നൽകണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ഈ സമയപരിധിയിൽ നോമിനിയെ നൽകിയില്ലെങ്കിൽ യുജിസി ചട്ടവും കേരള സർവകലാശാല നിയമവും അനുസരിച്ചു ചാൻസലർക്ക് നടപടിയെടുക്കാം. സെനറ്റ് നോമിനിയെ നൽകിയാൽ ആ വ്യക്തിയെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്നും സമയപരിധി നിശ്ചയിച്ച് എത്രയും വേഗം വൈസ് ചാൻസലറെ തെരഞ്ഞെടുക്കണമെന്നുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നത്.
കമ്മിറ്റിയിലേക്കുള്ള നോമിനിയെ നൽകുന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടാൻ ചാൻസലറോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടു സെനറ്റ് അംഗമായ എസ്. ജയറാം നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി. ഇതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് തള്ളിയത്.