/sathyam/media/post_attachments/LmFRyuVavy0yblPGqYbY.jpg)
ഒക്ടോബര്‍ 24 ന് ഡോ. വി പി മഹാദേവന്‍പിള്ള വിരമിച്ചിരുന്നു. അതേസമയം ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല സ്റ്റേ ഇല്ല. നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് വിസിമാര്‍ ഹര്‍ജിയില്‍ പറഞ്ഞത്. കാരണം കാണിക്കല്‍ നോട്ടീസില്‍ വിശദീകരണം നല്‍കാനുളള സമയപരിധി തീര്‍ന്നു.
രാജിവെച്ചൊഴിയാനുളള ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗിലൂടെ വിസിമാര്‍ നേരത്തെ അനുകൂല വിധി നേടിയിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലും കോടതി സര്‍വകലാശാല നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
സംസ്ഥാനത്തിനു പുറത്തുള്ള ഗവര്‍ണര്‍ നാളെ കേരളത്തില്‍ മടങ്ങിയെത്തും. കൊച്ചിയിലെത്തുന്ന ഗവര്‍ണര്‍ ഏഴാം തിയ്യതിയാണ് രാജ്ഭവനിലേക്ക് എത്തുക. നിയമോപദേശം കൂടി പരിഗണിച്ച ശേഷം ഗവര്‍ണര്‍ വിഷയത്തില്‍ തീരുമാനമെടുക്കും. ഏഴാം തിയ്യതി വരെ സമയം അനുവദിച്ചതിനാല്‍ ധൃതിപിടിച്ച് നടപടിക്കുള്ള സാധ്യത കുറവാണ്.