New Update
Advertisment
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ലക്ഷം കോവിഡ് വാക്സിൻ കൂടി ഇന്നെത്തും. നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ ആണ് എത്തുന്നത്. 75,000 ഡോസ് കൊവാക്സിനും കേരളത്തിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇങ്ങനെ മൂന്ന് മേഖലക്കും കൂടി ഉള്ളതാണിത്.
കോവാക്സീനും കോവിഷീൽഡും ഉൾപ്പെടെ ആകെ രണ്ട് ലക്ഷം ഡോസ് വാകസിനാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. പല ജില്ലകളിലും നൽകിയിട്ടുള്ളത് വളരെ കുറച്ച് ഡോസ് വാക്സീൻ മാത്രമാണ്. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ സംബന്ധിച്ച് കേന്ദ്രത്തിൽ നിന്നൊരു നിർദേശവും കിട്ടിയിട്ടില്ല.