വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക പരിഹാരം; നാ​ല് ല​ക്ഷം കോ​വി​ഡ് വാ​ക്സി​ന്‍ കൂ​ടി ഇ​ന്നെ​ത്തും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, May 4, 2021

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ല് ല​ക്ഷം കോ​വി​ഡ് വാ​ക്സി​ൻ കൂ​ടി ഇ​ന്നെ​ത്തും. നാ​ല് ല​ക്ഷം ഡോ​സ് കൊ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ആ​ണ് എ​ത്തു​ന്ന​ത്. 75,000 ഡോ​സ് കൊ​വാ​ക്സി​നും കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് ഇ​ങ്ങ​നെ മൂ​ന്ന് മേ​ഖ​ല​ക്കും കൂ​ടി ഉ​ള്ള​താ​ണി​ത്.

കോ​വാ​ക്സീ​നും കോ​വി​ഷീ​ൽ​ഡും ഉ​ൾ​പ്പെ​ടെ ആ​കെ ര​ണ്ട് ല​ക്ഷം ഡോ​സ് വാ​ക​സി​നാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തു​ള്ള​ത്. പ​ല ജി​ല്ല​ക​ളി​ലും ന​ൽ​കി​യി​ട്ടു​ള്ള​ത് വ​ള​രെ കു​റ​ച്ച്‌ ഡോ​സ് വാ​ക്സീ​ൻ മാ​ത്ര​മാ​ണ്. അ​തേ​സ​മ​യം, പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര​ത്തി​ൽ നി​ന്നൊ​രു നി​ർ​ദേ​ശ​വും കി​ട്ടി​യി​ട്ടി​ല്ല.

×