Advertisment

കേരളവിഷൻ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കൾ ദുരിതത്തിൽ ? 2 മാസമായി താറുമാറായ ഇന്റർനെറ്റ് തകരാര്‍ പരിഹരിക്കപ്പെട്ടില്ല. 2 മാസത്തെ തകരാറിന് നല്‍കിയത് 15 ദിവസത്തെ അധിക വാലിഡിറ്റി മാത്രം !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം :  ജനുവരി അവസാനം തകരാറിലായ കേരളവിഷൻ ബ്രോഡ്ബാന്‍ഡ് ഇന്റർനെറ്റ് ശൃംഖലയിലെ തകരാർ പരിഹരിക്കുന്നത് അനന്തമായി നീളുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നു .

ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി 100 MB/s പ്ലാൻ ഉപയോഗിക്കുന്ന കേരളവിഷൻ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ജനുവരി അവസാനം മുതൽ ലഭിക്കുന്നത് ചില സമയങ്ങളില്‍ 200 - 300 KB/s സ്പീഡ് ആണ്. ഉപയോഗിക്കാൻ പറ്റാത്തതിന് കാരണം ചോദിക്കുന്ന ഉപഭോക്താവിന് നൽകുന്ന മറുപടി സാങ്കേതിക തകരാര്‍ സംഭവിച്ചു , താമസിയാതെ ശരിയാകും  എന്നായിരുന്നു . 2 മാസം ആയിട്ടും തകരാർ പരിഹരിക്കാൻ പറ്റാതിരുന്നപ്പോൾ ആണ് ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നത്. ഇപ്പോൾ അത് പറഞ്ഞു രക്ഷപ്പെടുകയാണ് കമ്പനി അധികൃതർ.

ഇന്റർനെറ്റ് സേവനം നൽകുന്നതിനുള്ള ബാൻഡ്വിഡ്ത് കമ്പനിക്കു സ്വന്തമായി ഇല്ലാത്തതും ഇതര കമ്പനികളിൽ നിന്ന് വാങ്ങുന്ന  ബാൻഡ് വിഡ്ത് കുറവും ഉപകരണങ്ങളുടെ ശേഷി കുറവും കേരളം മുഴുവനായി വ്യാപിച്ചു കിടക്കുന്ന ശൃംഖല മാനേജ് ചെയ്യാനുള്ള വിദഗ്ധ ടെക്നീഷ്യന്‍സിന്‍റെ  അഭാവവും ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്കു കാരണമെന്ന് പറയപ്പെടുന്നു.

ഇവരുടെ ശൃംഖല തകരാറിൽ ആകുമ്പോൾ മറ്റു സേവന ദാതാക്കളിൽ നിന്ന് ഇന്റർനെറ്റ് കൊടുക്കുന്നത് ബാങ്കിങ് പോലുള്ള സ്വകാര്യത ആവശ്യമുള്ള സേവനങ്ങൾ ഉപയോഗിക്കുവാൻ ഉപഭോക്താക്കൾക്കു സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട് .

ഗ്രാമീണ മേഖലകളിൽ കേരളവിഷൻ കുത്തക ആയതിനാൽ ഗ്രാമീണ ഉപഭോക്താക്കളെ ആണ് ഇത് കൂടുതലായി ബാധിക്കുക. ഗ്രാമീണ മേഖലകളിൽ സേവനം കൊടുത്തിരുന്ന ലോക്കൽ കേബിൾ ഓപ്പറേറ്റർ (L C O ) മാരെ ഉയർന്ന കമ്മീഷൻ നൽകി സേവന ദാതാക്കളിൽ നിന്നും കേരളവിഷനിൽ എത്തിക്കുകയും തന്മൂലം ഉപഭോക്താക്കൾ നിർബന്ധിതമായി കേരളവിഷനിലോട്ട് മാറ്റപ്പെടുകയും ചെയ്തു .

ഗുണനിലവാരം കുറഞ്ഞ ഉപകരണങ്ങളും ചെലവ് കുറഞ്ഞ ബാൻഡ് വിഡ്ത് ശൃംഖലയും ഉപയോഗിക്കുന്നതിനാൽ പിക്ചർ ക്വാളിറ്റി മറ്റു നെറ്റ് വര്‍ക്കുകളെ അപേക്ഷിച്ചു കുറവാണ് .

 

latest tec
Advertisment