Advertisment

സംസ്ഥാനത്തെ കുടിവെള്ള നിരക്ക് കൂട്ടുന്നു; 3000 ലിറ്റര്‍ വരെ സൗജന്യം, അതിന് മുകളിലുള്ള ഉപയോ​ഗത്തിന് അധിക നിരക്ക്

New Update

തിരുവനന്തപുരം: എല്ലാ ഉപഭോക്താക്കള്‍ക്കും 3000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യമായിരിക്കുമെന്ന് ജല അതോറിറ്റി ശുപാര്‍ശ. അതിന് മുകളില്‍ വരുന്ന ജല ഉപഭോഗത്തിന് സഌബ് തിരിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുക...

Advertisment

publive-image

2014ലാണ് സംസ്ഥാനത്ത് കുടിവെള്ള നിരക്ക് അവസാനമായി കൂട്ടിയത്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന്റെ മൂന്നിലൊന്ന് തുക മാത്രമാണ് വരവായി ലഭിക്കുന്നത്. 24 രൂപയാണ് ആയിരം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ചെലവാകുന്നത്. എന്നാല്‍ വരുമാനം 9 രൂപയാണ്.

5000 ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് 1000 ലിറ്ററിന് നാല് രൂപയില്‍ നിന്ന് ആറ് രൂപയാവും നിരക്ക്. 10000 വരെയുള്ള സ്ലാബുകള്‍ക്ക് 4ല്‍ നിന്ന് എട്ട് രൂപയാവും. 15000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് ആറില്‍ നിന്ന് 10 രൂപയാവും. 20000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് ഏഴില്‍ നിന്ന് 15 രൂപയാവും നിരക്ക്.

ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ സൗജന്യം 15000 ലിറ്ററില്‍ നിന്ന് 10000 ലിറ്ററാക്കണം എന്നും ശുപാര്‍ശയുണ്ട്. ഗാര്‍ഹികേതക ആവശ്യത്തിന് 15000 മുതലുള്ള സ്ലാബില്‍ 21 രൂപ ആയിരുന്നത് 60 ആയി കൂട്ടും.

Advertisment