/sathyam/media/post_attachments/9SEWxrTp5SasYS9qIcUj.jpg)
ശോച്യാവസ്ഥയിലായ വീട് പൊളിക്കാന്‍ തുടങ്ങിയ ദിവസം തന്നെയാണ് കേരള വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ജോമോന്റെ വീടിന്റെ പടി കടന്നെത്തിയത്.
പാലാ നഗരസഭയില്‍ നിന്ന് ലഭിച്ച ഭവന നിര്‍മ്മാണ പദ്ധതി ധനസഹായ പ്രകാരം വീട് പുതുക്കിപ്പണിയാനായിരുന്നു മൂന്ന് സെന്റ് മാത്രമുള്ള ജോമോന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഇന്നലെ, ഷീറ്റ് മേല്‍ക്കൂരയാക്കിയിരുന്ന കൊച്ച് വീട് പൊളിച്ചു തുടങ്ങിയത്.
വീട് പുനര്‍നിര്‍മ്മിക്കാന്‍ നെട്ടോട്ടമോടുന്നതിനിടെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഇന്നലെ പാലായിലേക്ക് പോകുന്നവഴി മുണ്ടുപാലത്തു നിന്നാണ് ജോമോന്‍ ടിക്കറ്റെടുത്തത്.
ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച സാഹചര്യത്തില്‍ വീട് അല്പം മോടികൂട്ടി നിര്‍മ്മിക്കണമെന്നാണ് ജോമോന്റെയും കുടുംബത്തിന്റെയും ആഗ്രഹം.
രാമപുരത്തെ റബര്‍ കടയിലെ ജീവനക്കാരനാണ് ജോമോന്‍, അഞ്ജുവാണ് ഭാര്യ. മകള്‍ മൂന്നു വയസ്സുകാരി റോസ്മരിയ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us