Advertisment

കേരള കോൺഗ്രസിനെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കണ്‍വെന്‍ഷന്‍; കെഎം മാണി സ്മൃതി മണ്ഡപം പാലായില്‍ സ്ഥാപിക്കും

New Update

publive-image

Advertisment

കോട്ടയം : കേരള യൂത്ത് ഫ്രണ്ട് എം സുവർണ ജൂബിലിയോടനുബന്ധിച്ച് പാലായിൽ കെഎം മാണി സ്മൃതിമണ്ഡപം നിർമ്മിക്കുമെന്ന് കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃ കൺവെൻഷൻ തീരുമാനിച്ചു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം പി നേതൃ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു.

കേരള രാഷ്ട്രീയത്തിലെ ഗതി നിർണ്ണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുവാൻ കേരള കോൺഗ്രസിന് കഴിഞ്ഞു. കേരള കോൺഗ്രസിനെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ഈ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം എന്നും അദ്ദേഹം പറഞ്ഞു.

കെഎം മാണി സ്മൃതി ഭവനം എന്ന പേരിൽ ഭവനരഹിതർക്കുള്ള ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ആദ്യഘട്ടമെന്ന നിലയിൽ കോട്ടയം ജില്ലയിൽ രണ്ടുപേർക്കും പത്തനംതിട്ടയിൽ ഒരാൾക്കും ഭവനം നിർമ്മിച്ച് നൽകും കെഎം മാണിയോടുള്ള ആദരസൂചകമായി 501 സ്മൃതി മണ്ഡപങ്ങൾ സംസ്ഥാനത്ത് ഉടനീളം നിർമിക്കാനും തീരുമാനമായി.

ഒരു വർഷം നീണ്ടുനിന്ന കേരള യൂത്ത് ഫ്രണ്ട് എം സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും സുവനീർ പ്രകാശനവും കോട്ടയത്ത് നടത്തും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു.

തോമസ് ചാഴികാടൻ എംപി, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, ലോപ്പസ് മാത്യു, സണ്ണി തെക്കേടം, നിർമല ജിമ്മി, പിഎം മാത്യു, വിപിൻ എടൂർ ബിജു കുന്നേപ്പറമ്പൻ, ജോസഫ് സൈമൺ, വിജയ് മരേട്ട്, ഷെയിൻ കുമരകം, സിറിയക് ചാഴികാടൻ, മധു നമ്പൂതിരി, സാബു കുന്നേൽ, ജിൽസ് പെരിയപുറം, ജോഷി മണിമല, ഷാജി പുളിമൂടൻ, അഖിൽ ഉള്ളംപള്ളി, ദീപക് മാമൻ മത്തായി, ജെസ്മോൻ ചാക്കുണ്ണി, സന്തോഷ് കമ്പകത്തുങ്കൽ, ആൽബിൻ പേ ണ്ടാനംഷിനോജ് ചാക്കോ , ബഷീർ കൂർമത്ത്‌, സതീഷ് ഇറമണങ്ങാട്, ബിജു ഇളംതുരുത്തി ജെയിംസ് പെരുമാങ്കുന്നേൽ, ഷെയ്ഖ് അബ്ദുള്ള, ബിജു പാതിരാമല, മനോജ് മറ്റമുണ്ട, ബിനോയ്‌ ആനവിലാസം, പിള്ളേ ജയപ്രകാശ്, അഭിലാഷ് നെടുംകണ്ടം, ജോബിൻ ജോളി, ജില്ലാ പ്രസിഡന്റുമാരായ, കെജെഎം അഖിൽ ബാബു, ജേക്കബ് മാമ്മൻ, രാജേഷ് വാളിപ്ലാക്കൽ, ജോസി പി. തോമസ്, ഷിജോ തടത്തിൽ, ജിത്തു താഴെകാടൻ, എഡ്‌വിൻ തോമസ്, ടോം ജോസ്, ലിജിൻ ഇരുപ്പകാട്ട്, അരുൺ കോഴിക്കോട്, വിനോദ് കണ്ണൂർ എന്നിവർ പ്രസംഗിച്ചു.

Advertisment