Advertisment

139 കോടിയില്‍ ആകെ 30000 പേര്‍ക്ക്, 3.53 കോടിയില്‍ മാത്രം 17000 പേര്‍ക്ക് ! കോവിഡ് വ്യാപനത്തില്‍ കേരളത്തിന്‍റെ കണക്കുകള്‍ നാണക്കേടിന്‍റേത് ? ഒന്നിടവിട്ട ദിവസങ്ങളില്‍ ആള്‍ക്കുട്ടമുണ്ടാക്കുന്ന കടതുറക്കലും, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ ജനത്തിരക്കുണ്ടാക്കുന്ന വാരാന്ത്യ ലോക്ക്ഡൗണും പാളിയോ ? തുടര്‍ച്ചയായ രണ്ടാം ദിവസവും ടിപിആര്‍ 11.90 -നു മുകളില്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ പരാജയമാണെന്ന വ്യാപക ആക്ഷേപങ്ങള്‍ക്കിടെ സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വീണ്ടും കുതിപ്പും ആശങ്കയും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നും ഉയര്‍ന്നു. 11.97 % മാത്രമാണ് ഇന്നത്തെ ടിപിആര്‍. ആകെ കേസുകളുടെ എണ്ണം ചൊവ്വാഴ്ച 16848 ആയിരുന്നെങ്കില്‍ ബുധനാഴ്ചയത് 17481 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം ഉയരാന്‍ കാരണം ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതാണെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ് അശാസ്ത്രീയമാണെന്ന വിമര്‍ശനങ്ങള്‍ വ്യാപകമാണ്. ഒന്നിടവിട്ട ദിവസങ്ങളിലെ കടതുറക്കലും ദ്വിദിന വാരാന്ത്യ ലോക്ക്ഡൗണും വന്‍ തിരക്കിന് കാരണമാകുന്നുവെന്ന വിമര്‍ശനങ്ങള്‍ വ്യാപാരികള്‍ മാത്രമല്ല പൊതു സമൂഹത്തില്‍നിന്നു തന്നെ ഉയരുന്നുണ്ട്.

സാമൂഹ്യ അകലം പാലിച്ചും ജനത്തിരക്ക് ഒഴിവാക്കിയും കോവിഡ് വ്യാപനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ ഫലത്തില്‍ ആള്‍ക്കൂട്ടത്തിനും തിക്കിത്തിരക്കിനും കാരണമായി മാറുകയാണ്.

തലേദിവസം അടപ്പിച്ച് പിറ്റേദിവസം കടതുറക്കുമ്പോള്‍ രണ്ട് ദിവസത്തെ ആളുകള്‍ ഒന്നിച്ച് കടകളിലേയ്ക്ക് എത്തുന്നു. ശനി, ഞായര്‍ ലോക്ക്ഡൗണ്‍ കാരണം ആ രണ്ട് ദിവസത്തെ ആവശ്യങ്ങള്‍ക്കായി വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ജനം കൂട്ടമായി റോഡിലിറങ്ങുന്നു. ഇത് കോവിഡ് വ്യാപനത്തിനു കാരണമാകുന്നുവെന്ന ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

139 കോടി ജനങ്ങളുള്ള രാജ്യത്തും ആകെ ഒരു ദിവസം മുപ്പതിനായിരം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ പകുതിയിലേറെയും 3.25 കോടി ജനങ്ങളുള്ള കേരളത്തില്‍ നിന്നാണെന്നത് സംസ്ഥാനത്തിന് നാണക്കേടായി മാറിയിട്ടുണ്ട്. എന്നിട്ടും അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ ഇളവുകള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നെല്ലെന്നാണ് പ്രതിപക്ഷ വിമര്‍ശനം.

ആള്‍ക്കുട്ടമുണ്ടാകുന്ന ഒന്നിടവിട്ട ദിനങ്ങളിലെ കടതുറക്കലിനു പകരം ശനി, ഞായര്‍ ഉള്‍പ്പെടെ എല്ലാദിവസവും കട തുറന്നാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. വ്യാപാരികള്‍ ആവശ്യപ്പെടുന്നതും അതുതന്നെയാണ്.

ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയതിനുശേഷമുണ്ടായ സാഹചര്യങ്ങളിലെ വ്യാപനമാണ് സംസ്ഥാനത്ത് വീണ്ടും രോഗനിരക്ക് ഉയരാന്‍ കാരണമെന്നാണ് വിമര്‍ശനം !

covid restrictions
Advertisment