/sathyam/media/media_files/2025/09/27/bjp-2025-09-27-07-38-27.jpg)
വിവാദങ്ങൾക്കിടെ ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത് നടക്കും. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചേരുന്നത്. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എയിംസ് സംബന്ധിച്ച് സംസ്ഥാന നേതൃത്വം സമവായത്തിൽ എത്തിയേക്കും.
നിലവിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപിയുടെ ജില്ലാ അധ്യക്ഷന്മാരും എയിംസിനായി തുടരുന്ന ഭിന്നാഭിപ്രായം പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. എൻഎസ്എസ്- എസ്എൻഡിപി തുടങ്ങിയ സാമുദായിക സംഘടനകളുമായുള്ള ബന്ധം വഷളായതും യോഗത്തിൽ ചർച്ചയായേക്കും.
ഇന്ന് രാവിലെ ഒൻപതേ മുക്കാലോടെ തിരുവനന്തപുരത്തെത്തുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷൻ റോഡ് മാർഗം കൊല്ലത്തെത്തും. മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ചതിനു ശേഷം രാവിലെ ചേരുന്ന ജില്ലാ അധ്യക്ഷന്മാരുടെയും ജില്ലാ പ്രഭാരിമാരുടെയും യോഗത്തിലും ജെപി നദ്ദ പങ്കെടുക്കും.