താമസം 80 കാരിയായ മകള്‍ക്കൊപ്പം; ഇരുപതാം നൂറ്റാണ്ട് മുഴുവന്‍ കണ്ട കേരളത്തിന്റെ മുത്തച്ഛന്‍ വിടവാങ്ങുന്നത് 119ാം വയസിൽ

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, July 23, 2020

കൊച്ചി: ഇരുപതാം നൂറ്റാണ്ട് മുഴുവന്‍ കാണാന്‍ ഭാഗ്യം ലഭിച്ച കേരളത്തിന്റെ മുത്തച്ഛന്‍ വിടവാങ്ങി. 119മത് വയസ്സിൽ പട്ടാഴി വടക്കേക്കര മെതുകുമ്മേൽ നാരായണസദനത്തിൽ കേശവൻ നായരാണ് അന്തരിച്ചത് .

80 വയസ്സുകാരിയായ നാലാമത്തെ മകൾ ശാന്തമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. 90-ലെ വെള്ളപ്പൊക്കവും ഗാന്ധിജിയെ കാണാൻ പോയതും ചർക്കയിൽ നൂലുനൂറ്റ്‌ വിറ്റതുമെല്ലാം അദ്ദേഹത്തിന് നല്ല ഓർമയുണ്ടായിരുന്നു.

ആധാർ രേഖപ്രകാരം 1901 ജനുവരി ഒന്നാണ് അദ്ദേഹത്തിന്റെ ജന്മദിനം. കാഴ്ചക്കുറവും ഒരു ചെവിക്ക് സ്വല്പം കേൾവിക്കുറവും ഉണ്ടായിരുന്നെങ്കിലും ഓർമകൾക്കും ധാരണകൾക്കും വാർധക്യം ബാധിച്ചിട്ടുണ്ടായിരുന്നില്ല.

ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ. മക്കൾ: പരേതനായ വാസുദേവൻ നായർ, രാമചന്ദ്രൻ നായർ, ഗോപാലകൃഷ്ണൻ നായർ, ശാന്തമ്മ, ശാരദ. മരുമക്കൾ: ഭവാനിയമ്മ, പങ്കജാക്ഷിയമ്മ, ശ്രീകുമാരി.

×