Advertisment

നാല് പേരെ വെറുെത വിട്ടത് ശരിയല്ല , ചാക്കോയ്ക്ക് ശിക്ഷയില്ലെന്ന് പറഞ്ഞാല്‍ നമുക്ക് ഏറ്റവും ബുദ്ധിമുട്ട് അതാണ്, അയാളാണ് ഈ കേസിലെ പ്രധാനി ; വെറുതെ വിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെവിന്റെ പിതാവ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാര്‍ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയില്‍ പ്രതികരണവുമായി കെവിന്റെ അച്ഛന്‍.

Advertisment

publive-image

നാല് പേരെ വെറുെത വിട്ടത് ശരിയല്ലെന്നും ചാക്കോ കുറ്റക്കാരന്‍ തന്നെയാണെന്നും കെവിന്റെ അച്ഛന്‍ പറഞ്ഞു. ചാക്കോയെ വെറുതെ വിട്ടതിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ചാക്കോ കുറ്റക്കാരന്‍ തന്നെയാണ്. അദ്ദേഹം ഫോണില്‍ വിളിച്ചതും മറ്റ് തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഇത് ദുരഭിമാനക്കൊലയായി കണക്കാക്കി. പക്ഷേ നാല് പേരെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെതിരെ കോടതിയെ സമീപിക്കും.

ചാക്കോയ്ക്ക് ശിക്ഷയില്ലെന്ന് പറഞ്ഞാല്‍ നമുക്ക് ഏറ്റവും ബുദ്ധിമുട്ട് അതാണ്. അയാളാണ് ഈ കേസിലെ പ്രധാനി. മറ്റ് കാര്യങ്ങള്‍ ശിക്ഷ പ്രഖ്യാപിച്ച ശേഷം പറയാമെന്നും കെവിന്റെ അച്ഛന്‍ പറഞ്ഞു.

കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാര്‍ എന്നാണ് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. ഇവരുടെ ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും.

Advertisment