പക്ഷികളെ 'ഒപ്പ് വെപ്പിച്ച്' പീറ്റേഴ്സന്റെ കവിഭാവന; ഇനി ആ പക്ഷികളെ കണ്ടാൽ ഓട്ടോ​ഗ്രാഫ് ചോദിക്കണമെന്ന് ആരാധകരും!; പീറ്റേ്‌സന് പറ്റിയ അബദ്ധം ഇങ്ങനെ..!!

New Update

സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ താരമാണ് മുൻ ഇം​ഗ്ലീഷ് ക്രിക്കറ്ററും ഇപ്പോൾ അറിയപ്പെടുന്ന കമന്റേറ്ററുമൊക്കെയായ കെവിൻ പീറ്റേഴ്സൺ. വിവിധങ്ങളായ വിഷയങ്ങളിൽ പിറ്റേഴ്സൺ തന്റെ അഭിപ്രായങ്ങൾ ട്വിറ്ററിൽ പങ്കുവയ്ക്കുകയും അവയൊക്കെയും ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്.

Advertisment

publive-image

ലോക് ഡൗണായതിനു ശേഷം പീറ്റേഴ്സൺ ലൈവ് വീഡിയോകളുമായും ഇന്റർവ്യൂകളുമായും വളരെ സജീവമായിരുന്നു. ക്രിക്കറ്റിനെ കുറിച്ച് മാത്രമല്ല, വിവിധങ്ങളായ വിഷയങ്ങളിൽ പീറ്റേഴ്സൺ ട്വീറ്റുമായി വരാറുണ്ട്. ഇതിനൊപ്പം തന്നെ മറ്റുള്ളവരെ കുറിക്കു കൊള്ളുന്ന വിധം ട്രോളാനും ഏറെ മിടുക്കനാണ് പീറ്റേഴ്സൺ.

നേരത്തെ വിരാട് കോഹ്ലിയേയും സം​ഗാക്കരേയുമടക്കമുള്ളവരൊക്കെയും കെവിൻ പീറ്റേഴ്സന്റെ ട്രോൾ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാലോ തന്റെ പോസ്റ്റിന്റെ പേരിൽ പീറ്റേഴ്സനു തന്നെ പണി കിട്ടിയാലോ? കഴിഞ്ഞ ദിവസം പീറ്റേഴ്സൻ കാൽപനികതയും കവിഭാവനയും ചേർത്ത് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് അബദ്ധം പിണഞ്ഞത്. പോസ്റ്റിൽ birds singing എന്നതിനു പകരം പീറ്റേഴ്സൺ കുറിച്ചത് birds "signing" എന്നാണ്. ഇതോടെ ആരാധകർ വിടുമോ? അവർ ട്രോളുകളുമായി ഈ പോസ്റ്റങ്ങ് ആഘോഷിക്കുക തന്നെ ചെയ്തു!

ഇനി പക്ഷികളെ കണ്ടാൽ ഓട്ടോ ​ഗ്രാഫ് ചോദിക്കുക എന്ന് ചിലർ പോസ്റ്റിനു കമന്റായി ഇട്ടത് കാണാം. ആ സൈൻ (ഒപ്പ് വെക്കുന്ന) പക്ഷി വവ്വാലാവാതിരിക്കട്ടെ എന്നും ഈ ലോക് ഡൗൺ കാലത്ത് പക്ഷികൾ ഏത് കരാറിലാണ് ഒപ്പ് വെക്കുന്നത് എന്നുമൊക്കെ ചോദിച്ച് രം​ഗത്തിറങ്ങുന്നവരുണ്ട്.

kevin peterson sports news
Advertisment