ഇത് കേരളത്തില്‍ മാത്രമല്ല സംഭവിക്കുന്നത്; നിങ്ങളത് പോണ്ടിച്ചേരിയില്‍ കണ്ടു, തമിഴ്‌നാട്ടില്‍ കണ്ടു; ജയിക്കുന്ന മണ്ഡലങ്ങള്‍ ജയിക്കാനിടയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കില്ല; എപ്പോഴും കുടുംബാധിപത്യ രാഷ്ട്രീയമാണ്, ആരുടെങ്കിലും മകന് സീറ്റ് ലഭിക്കും; രാഹുല്‍ ഗാന്ധിക്ക് സ്ത്രീ ശാക്തീകരണം വാക്കുകളിലേയുള്ളൂവെന്ന് ഖുശ്ബു

New Update

ചെന്നൈ: സീറ്റ് ലഭിക്കാത്തതില്‍ ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതില്‍ പ്രതികരണവുമായി ബിജെപി നേതാവും നടിയുമായ ഖുശ്ബു. സ്ത്രീകളോടുള്ള അവഗണന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാത്രം നടക്കുന്ന കാര്യമല്ലെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വനിതകള്‍ ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഖുശ്ബു ചെന്നൈയില്‍ വെച്ച് പ്രതികരിച്ചു.

Advertisment

publive-image

‘ ഇത് ദൗര്‍ഭാഗ്യകരമാണ്. ഇത് കേരളത്തില്‍ മാത്രമല്ല സംഭവിക്കുന്നത്. നിങ്ങളത് പോണ്ടിച്ചേരിയില്‍ കണ്ടു, തമിഴ്‌നാട്ടില്‍ കണ്ടു. ജയിക്കുന്ന മണ്ഡലങ്ങള്‍ ജയിക്കാനിടയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കില്ല. എപ്പോഴും കുടുംബാധിപത്യ രാഷ്ട്രീയമാണ്. ആരുടെങ്കിലും മകന് സീറ്റ് ലഭിക്കും,’ ഖുശ്ബു പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് സ്ത്രീ ശാക്തീകരണം വാക്കുകളില്‍ മാത്രമേയുള്ളൂവെന്നും കോണ്‍ഗ്രസിന്റെ വനിതാ സീറ്റുകള്‍ നോക്കിയാല്‍ ഇത് മനസ്സിലാവുമെന്നും ഖുശ്ബു പ്രതികരിച്ചു.

‘നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും സംസാരിക്കാം. പക്ഷെ യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസിന്‍രെ എംപിയായ മിസ്റ്റര്‍ രാഹുല്‍ഗാന്ധി സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷെ സീറ്റ് സംവരണം നോക്കൂ,’ ഖുശ്ബു പറഞ്ഞു.

‘പാര്‍ട്ടിയുടെ നേതാവാവണമെങ്കില്‍ രാഹുല്‍ഗാന്ധി കഠിനാധ്വാനം ചെയ്യണം. അല്ലാതെ കോണ്‍ഗ്രസിലെ 51 എംപിമാരിലൊരാളായി ഇരിക്കാനിണിഷ്ടമെങ്കില്‍ ആരം ഗൗനിക്കില്ല,’ ഖുശ്ബു പറഞ്ഞു.

khusbu khusbu speaks
Advertisment