New Update
Advertisment
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വിക്കുന രാജി വച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വിവിധ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഐഎസ്എല്ലിലെ മോശം പ്രകടനമാണ് കിബുവിന് പുറത്തേക്കുള്ള വഴി തെളിച്ചത്. പരസ്പര ധാരണയോടെ കിബുവും ബ്ലാസ്‌റ്റേഴ്‌സും പിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് നടന്ന മത്സരത്തില്‍ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടത്. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകളും അസ്തമിച്ചു.