സ്വയം മറന്നുപാടി ആസ്വാദക ലോകത്തിന്റെ ഹൃദയം കീഴടക്കിയ കൊച്ചുമിടുക്കി- വീഡിയോ

സത്യം ഡെസ്ക്
Tuesday, July 21, 2020

സ്വയം മറന്നു പാടി ആസ്വാദക ലോകത്തിന്റെ മുഴുവൻ ഹൃദയം കീഴടക്കുകയാണ് ഒരു കൊച്ചു മിടുക്കി. നാലോ അഞ്ചോ വയസ്സ് മാത്രം പ്രായമുള്ള കുരുന്ന് എക്കാലത്തെയും സൂപ്പർ ഹിറ്റായ ‘എന്റെ സ്വപ്നത്തിൽ താമരപൊയ്കയിൽ’ എന്ന പാട്ടുപാടിയാണ് അതിശയിപ്പിക്കുന്നത്.

വാക്കുകൾ കൃത്യമായി പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ പാട്ടിന്റെ മുഴുവൻ ഭാവവും അവൾ ഉൾക്കൊണ്ടിട്ടുണ്ട് . പശ്ചാത്തല സംഗീതത്തിന് ഒപ്പം ലയിച്ച് കൈകൾ വായുവിൽ ചലിപ്പിച്ച് പാടുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പാടാൻ ഏറെ പ്രയാസമുള്ള പാട്ട് ഇടയ്ക്ക് എവിടെയും ഈണം പോലും തെറ്റാതെ പാടുന്നു എന്നതാണ് ഏറെ ആശ്ചര്യം ഉണർത്തുന്നത്.

×