സഹോദരപുത്രിയെ തട്ടിക്കൊണ്ടുപോകാന്‍ യുവാവിന്റെയും സുഹൃത്തിന്റെയും ശ്രമം; ധീരമായി രക്ഷിച്ച് അമ്മ; വീഡിയോ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: സഹോദരപുത്രിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ഷകര്‍പൂരിലാണ് സംഭവം നടന്നത്. നാലു വയസുള്ള കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാനാണ് യുവാവും സുഹൃത്തും കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

Advertisment

കുട്ടിയെ ഇയാള്‍ ബൈക്കില്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് കണ്ട കുട്ടിയുടെ അമ്മ ഓടിയെത്തി മകളെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. ജൂലൈ 21നാണ് സംഭവം നടന്നത്.

Advertisment