ഹൈദരബാദ്: ചിറ്റൂര്‍ ജില്ലയിലെ അലിപിരിയില്‍ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടു പോയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ശിവപ്പയെന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
/sathyam/media/post_attachments/rAhdzA6nUtSlSHwvmHsY.jpg)
തിരുപ്പതി ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി തിരികെ പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ആ സമയത്ത് അവരുടെ അടുത്ത് പേപ്പര്‍ വായിച്ച നില്‍ക്കുന്ന ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ശിവപ്പയുടെ മൂത്തമകന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. മകനോട് വലിയ സ്‌നേഹമായിരുന്ന ശിവപ്പ മകന്റെ മരണത്തോടെ കടുത്ത വിഷാദാവസ്ഥയിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
അലിപിരി ബസ് സ്റ്റാന്റില്‍വച്ചാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
#Tirupati police make headway in tracking kidnapper of 6-yr-old boy Sahu from #Chhattisgarh. Suspect identified as Sivappa from Puttenahalli in #Karnataka. @NewIndianXpress@XpressBengalurupic.twitter.com/JjgFuclzON
— TNIE Andhra Pradesh (@xpressandhra) March 12, 2021
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us