Advertisment

വൃക്കയുടെ ആരോഗ്യത്തിനായി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

New Update

വൃക്കയുടെആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഉണ്ട്.പലപ്പോഴും നാം വൃക്കകള്‍ക്ക് വേണ്ട പരിചരണം കൊടുക്കാറില്ല. അതിന്‍റെ ഫലമായാണ് പലപ്പോഴുംവൃക്കരോഗങ്ങള്‍ ഉണ്ടാകുന്നത്. അല്പമൊന്നു ശ്രദ്ധിച്ചാൽ രോഗം വരാതെ വൃക്കകളെ ആരോഗ്യമുള്ളതാക്കാം.

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്.

Advertisment

publive-image

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. ആരോഗ്യമുള്ള ഒരു വൃക്കയ്ക്കായി ദിവസവും പരമാവധി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം.അതേസമയം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അളവ് നിശ്ചയിക്കുക.

ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക. ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും.

ആരോഗ്യകരമായ ഭക്ഷണശീലം തെരഞ്ഞെടുക്കാം. കോളകൾ ഉൾപ്പെടെ കൃത്രിമശീതളപാനീയങ്ങൾ

കഴിയുന്നതും ഒഴിവാക്കുക. മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

പച്ചക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് കോളിഫ്ലവര്‍, കാബേജ് എന്നിവ കഴിക്കാം. ഇവ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.

മുട്ടയുടെ വെള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. വൃക്കകൾക്ക് ദോഷം വരുത്താത്ത പ്രോട്ടീൻമുട്ടയുടെ വെള്ളയിലുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

KIDNEY HEALTH
Advertisment