കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് കിഫ്ബി. കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങളൊക്കെ നിറയുമ്പോ എന്താണ് ഈ കിഫ്ബി എന്നറിയേണ്ടേ…?
എന്താണതിന്റെ പ്രവര്‍ത്തനമെന്നും. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികള്‍ നടപ്പാക്കാനായി ധനവകുപ്പിന് കീഴില്‍ രൂപീകരിച്ച ബോര്‍ഡാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് എന്ന കിഫ്ബി.
1999 ലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിയമം ആക്ട് 4-2000 അനുസരിച്ചാണ് കിഫ്ബി സ്ഥാപിതമായത്. 1999 നവംബര്‍ 11നാണ് കിഫ്ബി രൂപീകൃതമായത്.
കേരള മുഖ്യമന്ത്രി ആയിരിക്കും കിഫ്ബി ബോര്‍ഡിന്റെ ചെയര്‍മാന്‍. ധനകാര്യ മന്ത്രി വൈസ് ചെയര്‍മാനും കിഫ്ബി സിഇഒ ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ബോര്‍ഡ് അംഗമാണ്.
പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരും കിഫ്ബി കോര്‍പ്പറേറ്റ് ബോര്‍ഡില്‍ അംഗങ്ങളാണ്. വിവിധ മേഖലകളില്‍ പ്രഗത്ഭരായിട്ടുളള ഏഴ് സ്വതന്ത്ര അംഗങ്ങളും ഉണ്ട്.
കോര്‍പ്പറേറ്റ് ബോര്‍ഡ് കൂടാതെ കിഫ്ബിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സംസ്ഥാന ധനമന്ത്രിയാണ്. കമ്മിറ്റി മെമ്പര്‍മാരായി സംസ്ഥാന ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരുണ്ടാകും.
ഇവരെക്കൂടാതെ കിഫ്ബി സിഇഒയും സര്‍ക്കാരും നിയമിക്കുന്ന മൂന്ന് സ്വതന്ത്ര അംഗങ്ങളും അടങ്ങിയതാണ് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി.
നിലവില്‍ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ എം ഏബ്രഹാമാണ് കിഫ്ബിയുടെ സിഇഒ. അദ്ദേഹമാണ് കിഫ്ബി ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയും. ധനവിഭവ സെക്രട്ടറിയായ സഞ്ജീവ് കൗശിക്കാണ് കിഫ്ബിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍.
കേരളത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുളള അടിസ്ഥാന സൗകര്യവികസന പദ്ധതികളിലേക്കാണ് കിഫ്ബി പ്രധാനമായും പണം ചെലവഴിക്കുന്നത്.
ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ട് എന്നിവയിലൂടെയാണ് കിഫ്ബിയുടെ ദീര്‍ഘകാല സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്.
സുഗമമായ പ്രവര്‍ത്തനത്തിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയായി പിണറായി സര്‍ക്കാരിന്റെ കാലത്ത് കിഫ്ബിയെ പുന: സംഘടിപ്പിച്ചു.
ഗതാഗതം, ജല ശുദ്ധീകരണം, ഊര്‍ജ്ജം, സാമൂഹികവും വാണിജ്യപരവുമായ അടിസ്ഥാന സൗകര്യ വികസനം, ഐടി ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയിലെ അടിസ്ഥാന സൗകര്യ വികസനമാണ് കിഫ്ബിയുടെ സ്ഥാപിത ലക്ഷ്യം.
സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കിഫ്ബി സഹായകരമായി പ്രവര്‍ത്തിക്കുന്നു.
സംസ്ഥാനത്തെ വിവിധ പ്രോജക്ടുകളെക്കുറിച്ച് വിശദമായി പഠന വിധേയമാക്കിയ ശേഷം അതിന് അനുമതി നല്‍കുന്നതും അവയ്ക്ക് ആവശ്യമുളള തുക വകയിരുത്തുന്നതും കിഫ്ബിയാണ്.
കിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിക്ഷേപക താല്‍പര്യം സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച സംവിധാനമാണ് ഫണ്ട് ട്രസ്റ്റി ആന്‍ഡ് അഡൈ്വസറി കമ്മിഷന്‍.
മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയാണ് കമ്മിഷന്റെ അധ്യക്ഷന്‍. ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഉഷാ തൊറാട്ട്, നബാര്‍ഡ് മുന്‍ ചെയര്‍മാന്‍ പ്രകാശ് ബക്ഷി എന്നിവരെ ട്രസ്റ്റ് അംഗങ്ങളുമാണ്. രണ്ടുവര്‍ഷമാണ് ട്രസ്റ്റിന്റെ കാലാവധി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us