അമ്മയുടെ ഒത്താശയോടെ 11 വയസ്സുകാരിയെ പീഡിപ്പിച്ചു, വ്യാജ പൂജാരി അറസ്റ്റിൽ

New Update

കിളിമാനൂർ: മാതാവിന്റെ ഒത്താശയോടെ 11 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ പൂജാരി അറസ്റ്റിൽ. കൊല്ലം ആലപ്പാട്ട് ചെറിയഴിക്കൽ കക്കാത്തുരുത്ത് ഷാൻനിവാസിൽ ഷാൻ(37) ആണ് അറസ്റ്റിലായത്.

Advertisment

publive-image

2018ൽ കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ പ്രമുഖ ക്ഷേത്രത്തിൽ പൂജാരി ആയിരുന്നപ്പോൾ സമീപത്തെ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഭർത്താവ് ഇല്ലാതിരുന്ന വേളയിൽ വീട്ടിൽ എത്തിയിരുന്ന പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

കൊല്ലുമെന്ന് മാതാവ് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി സംഭവം പുറത്ത് ആരോടും പറഞ്ഞില്ല. പിന്നീട് അമ്മയുമായി വഴക്കിട്ടപ്പോഴാണു വിവരം പിതാവിനോടു പറഞ്ഞത്. ഇതു സംബന്ധിച്ച് കഴിഞ്ഞ 2ന് ആണ് പിതാവ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്.

കോതമംഗലം വടാട്ടുപാറയിൽ ശ്യാം തിരുമേനി എന്ന വ്യാജ പേരിൽ ക്ഷേത്രങ്ങളിൽ പൂജാരി ആയിരുന്നപ്പോഴാണ് പൊലീസ് പിടിയിലായത്. കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ പ്രസിദ്ധമായ നമ്പൂതിരി കുടുംബത്തിന്റെ പേരിൽ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി ഇയാൾ സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ പൂജാരി ആയി ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പ്രതി ഒരുവിധ താന്ത്രിക വിദ്യകളും പഠിച്ചിട്ടില്ല. പൂജാരിയായി ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ സ്ത്രീകളുമായി സൗഹൃദം ഉണ്ടാക്കി ഇവരെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മുങ്ങുകയാണ് പതിവ്.

സിം കാർഡുകൾ മാറി മാറി ഉപയോഗിച്ചതു കാരണം ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വ്യാജ തിരിച്ചറിയൽ കാർഡുകളും ഒട്ടേറെ സിം കാർഡുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ കെ.ബി.മനോജ്കുമാർ, എസ്ഐ: ബിജുകമാറും സംഘവും 18ന് കോതമംഗലത്തും നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.

arrest report pocso case
Advertisment