ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
സോൾ: റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ആദ്യ ഔദ്യോഗിക പ്രതികരണവുമായി ഉത്തര കൊറിയ. യുക്രെയ്നിൽ റഷ്യയുടെ അധിനിവേശത്തിന്റെ പ്രധാന കാരണം യുഎസ് ആണെന്ന് ഉത്തര കൊറിയ ആരോപിച്ചു. റഷ്യയ്ക്കെതിരായ വിമർശനങ്ങളെ പ്രതിരോധിച്ചാണു പ്യോങ്‍യാങ്ങിന്റെ പ്രതികരണം.
Advertisment
/sathyam/media/post_attachments/SxVenyBtugblmuGjUun2.jpg)
യുക്രെയ്നിലെ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നതു യുഎസിന്റെ അപ്രമാദിത്തവും ഏകപക്ഷീയ നിലപാടുകളിലും കൂടിയാണ്’– ഉത്തര കൊറിയയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ശനിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
യുക്രെയ്ൻ പിടിച്ചടക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിനു നിർദേശം നൽകിയതിനെ ലോകമാകെ വിമർശിക്കുമ്പോഴാണ് അനുകൂല നിലപാടുമായി ഉത്തരകൊറിയയിലെ കിം ജോങ് ഉൻ ഭരണകൂടം രംഗത്തെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us