ജീവിതം ആണ് സിനിമ താന്‍ ജീവിച്ച ജീവിതത്തെയാണ് സിനിമയിലേക്ക് പകര്‍ത്തുന്നതെന്നും അതിന്റെ ആധികാരികത ചോദ്യം ചെയ്യാന്‍ സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ സുഖലോലുപരമായി ജീവിക്കുന്നവര്‍ക്ക് ധാര്‍മികമായ അവകാശമില്ലെന്ന് തുറന്നടിച്ച് വ്യക്തമാക്കിയ സംവിധായകനായിരുന്നു കിം കി ഡുക്ക്. ചിത്രകലയും എഴുത്തും സംവിധാനവും ചിത്രസംയോജനവുമൊക്കെ അനായാസം കൈകാര്യം ചെയ്തിരുന്ന കിംകി ഡുക്കിന്റെ രചനകള്‍ മൗലികമായിരുന്നു. വിചിത്രമെന്ന് പലപ്പോഴും വിമര്‍ശനമേറ്റപ്പോഴും ശൈലി മാറ്റത്തിന് അദ്ദേഹം തയ്യാറായിരുന്നില്ല.
/sathyam/media/post_attachments/tKfzrmmj9xXCZyY69EQI.jpg)
തന്നില്‍ താല്‍പര്യമില്ലാത്തവര്‍ക്കോ ശ്രദ്ധിക്കാത്തവര്‍ക്കോ വേണ്ടിയുള്ളതല്ല തന്റെ ചിത്രങ്ങളെന്നായിരുന്നു ഡുക്കിന്റെ നിലപാട്. അത്തരക്കാര്‍ തന്റെ ചിത്രങ്ങള്‍ കാണുന്നത് വെറുതെ സമയം പാഴാക്കുന്നതിന് തുല്യമായിരിക്കും. അത്തരക്കാരെ വശീകരിക്കാന്‍ ഡുക്കിന് താല്‍പര്യവുമില്ലായിരുന്നു. തന്നെയും തന്റെ സിനിമകളെയും ഇഷ്ടപ്പെടുന്നവര്‍ക്കായി വീണ്ടും വീണ്ടും അദ്ദേഹം സിനിമകള്‍ ചെയ്തു.
അവര്‍ തൃപ്തിപ്പെടട്ടെ എന്നായിരുന്നു അതിനര്‍ത്ഥം. ആത്മസംഘര്‍ഷമോ ക്രൂരതയോ അരക്ഷിതാവസ്ഥയോ അരാജകത്വമോ ഒക്കെ ജീവിതം തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതൊഴിവാക്കി എങ്ങനെ നേര്‍ ജീവിതത്തെ കാണിക്കാനാകും എന്നായിരുന്നു ഒരു അഭിമുഖത്തില്‍ ഡുക്ക് പറഞ്ഞത്.
ചിലപ്പോഴൊക്കെ കഥാപാത്രങ്ങള്‍ക്ക് മൗനംകൊണ്ട് പോലും ആശയവിനിമയം നടത്താനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിലൂടെ ശൂന്യമായ ഇടങ്ങളിലേക്കു പ്രേക്ഷകരെ കൂടുതലായി അടുപ്പിച്ചു നിര്‍ത്താനാകുമെന്നായിരുന്നു ഡുക്കിന്റെ വശം. ചില മൗനങ്ങളില്‍, കഥാപാത്രങ്ങളായി പ്രേക്ഷകര്‍ തന്നെ മാറും. എന്താണ് അവിടെ പറയേണ്ടത് അല്ലെങ്കില്‍ എന്തായിരിക്കും പറഞ്ഞിരിക്കുക എന്ന് ഓരോരുത്തരും സ്വയം കണ്ടെത്തുമെന്നതിനാല്‍ സ്‌ക്രീനിലെ നിശബ്ദത ഒരിക്കലും പ്രേക്ഷകരെ ബാധിക്കില്ല.
/sathyam/media/post_attachments/S8cGxVn1hFbpFy4Blcch.jpg)
ജീവിതത്തിലും നിശബ്ദതയ്ക്കു നിരവധി അര്‍ത്ഥങ്ങള്‍ നല്‍കാനാകുമെന്ന് ഡുക്ക് പറഞ്ഞുതന്നു. സ്വന്തം അനുഭവങ്ങളും കൊറിയന്‍ ജീവിത പരിസരങ്ങളുമൊക്കെ ഡുക്കിന്റെ മികച്ച ചിത്രങ്ങളായി അതിരുകള്‍ താണ്ടി ലോകത്തിന്റെ കാഴ്ചകളില്‍ നിറഞ്ഞു. ബോക്സ് ഓഫിസില്‍ വിജയം അകന്നുനിന്നപ്പോഴും വിവിധ ചലച്ചിത്ര മേളകളില്‍ ഡുക്കിനായി ആളുകള്‍ തിരക്കുക്കൂട്ടി. മലയാളികള്‍ക്ക് കിം കി ഡുക്കിനെ പരിചയപ്പെടുത്തിക്കൊടുത്തത് ഐഎഫ്എഫ്കെ ആണ്. 15 വര്‍ഷം മുന്‍പ് നടന്ന ചലച്ചിത്രോത്സവത്തില്‍ കിമ്മിന്‍റെ പ്രധാന ചിത്രങ്ങള്‍ അടങ്ങിയ റെട്രോസ്പെക്ടീവ് ഉണ്ടായിരുന്നു.
1960 ഡിസംബര്‍ 20ന് ദക്ഷിണ കൊറിയയില്‍ ബോംഗ്വായിലെ ഒരു സാധാരണ കുടുംബത്തി ലായിരുന്നു ഡുക്കിന്റെ ജനനം. ബുദ്ധിമുട്ടുകളും ദുഖവുമൊക്കെയായിരുന്നു കുട്ടിക്കാലത്തെ കൂട്ടുകാര്‍. അതിനിടെ വിദ്യാഭ്യാസത്തിന് അവസരമില്ലായിരുന്നു. ഉരുക്ക് ഫാക്ടറിയില്‍ ഉരുകിയൊലിച്ചു ഡുക്കിന്റെ കൗമാരം. കൊറിയന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നെങ്കിലും അവിടെയും തുടരാനായില്ല.
പിന്നാലെ, ജന്മനാ ലഭിച്ച ചിത്രകലയുടെ വഴികളിലേക്ക് നടക്കാനുറച്ചു. ഫൈന്‍ ആര്‍ട്സ് പഠിക്കാന്‍ 1990ല്‍ പാരീസിലെത്തി. മൂന്നു വര്‍ഷം, ഡുക്കിന്റെ കാഴ്ചകളെല്ലാം നിറമുള്ള ചിത്രങ്ങളായി. നഗരവീഥികളില്‍ പെയിന്റിംഗുകള്‍ വിറ്റായിരുന്നു പഠനച്ചെലവുകള്‍ കണ്ടെത്തിയിരുന്നത്. ഡുക്കിന്റെ ഓരോ ചിത്രങ്ങള്‍ക്കും പറയാന്‍ ഒട്ടേറെ ജീവിതാനുഭവ ങ്ങളുണ്ടായിരുന്നു. അത്തരം കാന്‍വാസുകള്‍ ചേര്‍ത്തുവെച്ചാണ് ഡുക്ക് തന്റെ സിനിമാവഴിയിലെത്തുന്നത്.
തലതൊട്ടപ്പനില്ലാതെ, സ്വയം ആര്‍ജ്ജിച്ചെടുത്ത അറിവുകളുമായാണ് ഡുക്കിന്റെ സിനിമ പ്രവേശം. 1995ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ മത്സരത്തിലേക്ക് ആദ്യ തിരക്കഥ സമര്‍പ്പിച്ചു. ജീവിതാനുഭവങ്ങളുടെ ചലച്ചിത്രഭാഷ്യത്തിന് ഒന്നാം സ്ഥാനം. അതൊരു തുടക്കമായിരുന്നു. അതേവര്‍ഷം തന്നെ ആദ്യ സിനിമ പുറത്തുവന്നു. ‘
ക്രോക്കൊഡൈല്‍.’ സ്വന്തം തിരക്കഥയില്‍ തീര്‍ത്ത ഒരു ലോ ബജറ്റ് ചിത്രം കൊറിയയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചു. പിന്നീട് ഓരോ വര്‍ഷവും ലോകം ഡുക്കിന്റെ അത്ഭുതക്കാഴ്ചകള്‍ക്ക് സാക്ഷികളായി. പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചു കാട്ടുന്നതിലൂടെയാണ് കിം കി ഡുക്കിന്റെ സിനിമകള്‍ ശ്രദ്ധിയ്ക്കപ്പെട്ടത്. സ്വഭാവ സവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഡുക്കിന്റെ കഥാപാത്രങ്ങള്‍. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിയ്ക്കുന്ന സങ്കീര്‍ണ കഥാപാത്രങ്ങളാണ് കിം കി ഡുക്ക് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഭൂരിഭാഗവും.
വൈല്‍ഡ് ആനിമല്‍സ് (1996), ബ്രിഡ്കേജ് ഇന്‍ (1998), ദി ഐസില്‍ (2000), റിയല്‍ ഫിക്ഷന്‍ (2000), അഡ്രസ് അണ്‍നോണ്‍ (2001), ബാഡ് ഗയ് (2001), ദി കോസ്റ്റ് ഗാര്‍ഡ് (2002), സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്റ് സ്പ്രിങ് (2003), സമരിറ്റന്‍ ഗേള്‍ (2003), ത്രീ അയണ്‍ (2003), ദി ബോ (2005), ടൈം (2006), ബ്രീത്ത് (2007), ഡ്രീം (2008), പിയാത്ത (2012), മോബിയസ് (2013), സ്റ്റോപ്പ് (2015), മേഡ് ഇന്‍ ചൈന (2015), ദി നെറ്റ് (2016), ഹ്യൂമന്‍, സ്പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍ (2018), ദി ഡിസോള്‍വ് (2019) എന്നിങ്ങനെ ലോകത്തിന്റെ കാഴ്ചകളിലേക്ക് കൊറിയന്‍ ജീവിതത്തെ ഡുക്ക് അടുപ്പിച്ചു നിര്‍ത്തി.
പറയേണ്ടതെല്ലാം പറഞ്ഞു. മൗലികവും വിചിത്രവുമായിരുന്നു ആ രചനകള്‍. ആത്മസംഘര്‍ഷും മൗനവും ഭാഷണം നടത്തുന്ന ദൃശ്യപരതയില്‍ തന്നെ അക്രമവും അരാജകത്വവും അരക്ഷി താവസ്ഥയുമൊക്കെ കടന്നുവന്നു. അവയെല്ലാം ഡുക്കിന്റെ ജീവിതത്തോടും കടപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us