നിയോം: സൗദി ഭരണാധികാരി സല്മാൻ രാജാവ് കൊറോണ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു. നിയോമിൽ വെച്ചായിരുന്നു രാജാവ് വാക്സിൻ സ്വീകരിച്ചത്. സൗദികളുടെയും വിദേശികളുടെയും ആരോഗ്യപരമായ കാര്യങ്ങളിൽ കൊറോണ തുടക്കം മുതൽ ഇത് വരെയും എല്ലാ പിന്തുണയും നൽകിയ രാജാവിനു സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ നന്ദി അറിയിച്ചു.
/sathyam/media/post_attachments/EhqFeBaMZITZbvB9reRg.jpg)
സൗദി കിരീടാവകാശിയും പ്രമുഖ രാജകുടുംബാംഗങ്ങളും മന്ത്രിമാരുമെല്ലാം നേരത്തെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി രണ്ടാമത് ഡോസ് സ്വീകരിക്കുകയും ഹെൽത്ത് പാസ്പോർട്ട് കരസ്ഥമാക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. അതിനിടെ മാര്‍ച്ച് 31 ന് കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പൂര്‍ണമായി തുടങ്ങാന്‍ തിരുമാനം എടുത്തത് വാക്സിന്‍ വിതരണം നടത്തി മുന്നേറിയതും പുതിയ കോവിഡ് കേസുകള്‍ പൂര്‍ണ്ണമായി കുറഞ്ഞതും കണക്കിലെടുത്താണ് ഏറെ സന്തോഷത്തോടെയാണ് എല്ലാവര്രും ഈ അറിയിപ്പ് ശ്രവിച്ചത് പ്രത്യേകിച്ച് പ്രവാസികള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us